Agnipath:അഗ്‌നിപഥ് പദ്ധതി;കോണ്‍ഗ്രസില്‍ ഭിന്നത|Congress

(Agnipath)അഗ്‌നിപഥ് പദ്ധതിയില്‍ (Congress)കോണ്‍ഗ്രസില്‍ ഭിന്നത. പ്രതിപക്ഷ എം പിമാര്‍ നല്‍കിയ കത്തില്‍ മനീഷ് തിവാരി ഒപ്പുവെച്ചില്ല. 6 പ്രതിപക്ഷ എം പിമാര്‍ രാജ്നാഥ് സിങ്ങിന് കത്തു നല്‍കി. പദ്ധതി പിന്‍വലിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. പദ്ധതി പിന്‍വലിക്കുകയോ പാര്‍ലമെന്ററി സ്‌ക്രൂട്ടണിക്ക് വിധേയമാക്കുകയോ ചെയ്യണമെന്നും പ്രതിപക്ഷ എം പിമാര്‍ ആവശ്യപ്പെട്ടു.

അഗ്‌നിപഥ് പ്രതിരോധം സംബന്ധിച്ച പാര്‍ലമെന്ററി കണ്‍സള്‍ട്ടേറ്റിവ് കമ്മിറ്റി യോഗത്തില്‍ പ്രതിപക്ഷ എം പിമാര്‍ ആശങ്ക ഉന്നയിച്ചു. ഒന്നുകില്‍ പദ്ധതി പിന്‍വലിക്കണം,അല്ലെങ്കില്‍ പാര്‍ലമെന്റ് സമിതി പരിശോധിക്കണമെന്നും രാജ്യത്തെ ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് അഗ്‌നിപഥ് പദ്ധതിക്ക് അപേക്ഷകര്‍ കൂടാന്‍ കാരണമെന്നും എം പിമാര്‍ പറഞ്ഞു.

മുന്‍ സൈനികന്‍ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രിയെ വധിച്ചതും പ്രതിപക്ഷം എംപിമാര്‍ ആശങ്കയായി ഉയര്‍ത്തി. സംയുക്ത സൈനിക മേധാവിയായിരുന്ന ബിപിന്‍ റാവത്തും അഗ്‌നിപഥിനെതിരായിരുന്നുവെന്നും എം പിമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം കര-നാവിക സേനാധിപന്മാരും യോഗത്തില്‍ പങ്കെടുത്തു. അതേ സമയം പദ്ധതിക്കെതിരെ പ്രതിപക്ഷ എം പിമാര്‍ നല്‍കിയ നിവേദനത്തില്‍ മനീഷ് തിവാരി ഒപ്പിടാന്‍ വിസമ്മതിച്ചു. നേരത്തെ തന്നെ പദ്ധതിയെ അനുകൂലിക്കുന്ന ആളാണ് മനീഷ് തിവാരി.അഗ്‌നിപഥ് പദ്ധതിയെ അനുകൂലിച്ച് ലേഖനം എഴുതിയതില്‍ കോണ്‍ഗ്രസിനകത്തു നിന്ന് തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നുവന്നെങ്കിലും നിലപാട് മാറ്റാന്‍ മനീഷ് തിവാരി തയ്യാറാകാത്തത് കൂടുതല്‍ ഭിന്നതക്ക് വഴിവെയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here