കുഞ്ചാക്കോ ബോബൻ(kunchakko boban) നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’(nna than case kodu) എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി! ‘ആടലോടകം ആടി നിക്കണ്’ എന്നാരംഭിക്കുന്ന ഗാനം ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേർന്നാണ് ആലപിക്കുന്നത്. ഈണം കൊണ്ടും ദൃഷ്യാവിഷ്ക്കാരം കൊണ്ടും മികച്ചുനിൽക്കുന്ന ഗാനം ഇതിനോടകം പ്രക്ഷകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.
രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് 12 നാണ് ചിത്രം തിയറ്റർ റിലീസ് ചെയ്യുന്നത്.
അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിൽ “എന്നെ നായ കടിക്കാൻ കാരണം, കരാറ് മാറ്റാൻ നിങ്ങൾ ഇട്ട ഒപ്പാന്ന് ല്ലേ…” എന്ന് വാദിച്ച് കോടതിയിൽ നിൽക്കുന്ന രാജീവൻ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ കാണാം.
എസ്. ടി. കെ ഫ്രെയിംസിൻ്റെ ബാനറിൽ സന്തോഷ്. ടി. കുരുവിള നിർമ്മാണവും കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ സഹനിർമ്മാണവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിർമ്മാതാവ് ഷെറിൻ റേച്ചൽ സന്തോഷാണ്.
ബേസിൽ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. ‘സൂപ്പർ ഡീലക്സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കർ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’.
ഛായാഗ്രഹണം: രാകേഷ് ഹരിദാസ് (ഷേർണി ഫെയിം). ചിത്രസംയോജനം: മനോജ് കണ്ണോത്ത്. സംഗീതം: ഡോൺ വിൻസെന്റ്, വരികൾ: വൈശാഖ് സുഗുണൻ, സൗണ്ട് ഡിസൈനിങ്: ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിംഗ്: വിപിൻ നായർ, സ്റ്റിൽസ്: ഷാലു പേയാട്, ആർട്ട്: ജോതിഷ് ശങ്കർ, കോസ്‌റ്റ്യൂം: മെൽവി, മേയ്ക്കപ്പ്: ഹസ്സൻ വണ്ടൂർ,
പ്രൊഡക്ഷൻ കൺട്രോളർ: ബെന്നി കട്ടപ്പന, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജംഷീർ പുറക്കാട്ടിരി, കാസ്റ്റിംഗ് ഡയറക്ടർ: രാജേഷ് മാധവൻ, ഫിനാൻസ് കൺട്രോളർ: ജോബീഷ് ആന്റണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ: അരുൺ സി തമ്പി, പരസ്യകല: ഓൾഡ് മങ്ക്സ്, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്: ഹെയിൻസ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.