VD Satheesan:വി ഡി സതീശന്‍ പറയുന്നത് പച്ചക്കള്ളം,പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെ:ആര്‍ വി ബാബു|RV Babu

(VD Satheesan)വി ഡി സതീശന്‍ പറയുന്നത് പച്ചക്കള്ളമെന്നും സതീശന്‍ പങ്കെടുത്തത് ആര്‍എസ്എസ്(RSS) പരിപാടിയില്‍ തന്നെയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍ വി ബാബു(RV Babu). 2006ല്‍ സതീശന്‍ പങ്കെടുത്തത് ആര്‍എസ്എസ് പരിപാടിയില്‍ തന്നെയാണ്. സതീശന്റെ ആദര്‍ശം വെറും പൊള്ളയാണെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു.

തങ്ങളോട് കോണ്‍ഗ്രസും ആര്‍എസ്എസും സഹകരിച്ച് വോട്ട് ചോദിച്ചിട്ടുണ്ടെന്നും ഐര്‍ വി ബാബുവിന്റെ വെളിപ്പെടുത്തല്‍. ആരോപണം ഉന്നയിച്ചതിന്റെ പശ്ചാതലം സതീശന്‍ തന്നെ പറയണമെന്നും സതീശന്റെ പശ്ചാതലം കോണ്‍ഗ്രസ് തന്നെയാണ് പുറത്തു പറയാറുള്ളതെന്നും ആര്‍ വി ബാബു പറഞ്ഞു. താന്‍ തൊഴിലെടുത്താണ് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നത്. തനിക്ക് രാഷ്ട്രീയം ഉപജീവനമാര്‍ഗമല്ല. സതീശന്റെ കുപ്രചരണം ജനമധ്യത്തില്‍ തുറന്നുകാട്ടുംമെന്നും ആര്‍ വി ബാബു കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here