Gujarat:ഗുജറാത്തില്‍ കനത്ത മഴ തുടരുന്നു;പ്രളയ സമാന സാഹചര്യം

(Gujarat)ഗുജറാത്തില്‍ (Heavy Rain)കനത്ത മഴ തുടരുന്നു. ദക്ഷിണ ഗുജറാത്തിലെ ജില്ലകളില്‍ പ്രളയ സമാന സാഹചര്യം നിലനില്‍ക്കുകയാണ്. 3000ത്തിലധികം പേരെ അപകടമേഖലകളില്‍ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. മഴയിലും വെള്ളപ്പൊക്കത്തിലും ഇതുവരെ 61 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഗുജറാത്തിലെ നിരവധി ജില്ലകളില്‍ മഴ അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 12 മണിക്കൂറിനിടെ ഗുജറാത്തിലെ ഛോട്ടാ ഉദേപൂരില്‍ പെയ്തത് 1433 മില്ലിമീറ്റര്‍ മഴയാണ്. അടുത്ത 5 ദിവസവും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്റെ 13 സംഘങ്ങള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്ത് ഉണ്ട്. അതിതീവ്ര മഴ തുടരുന്ന ദക്ഷിണ ഗുജറത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് 3000 കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.കനത്ത മഴ തുടരുന്നതോടെ പല ജില്ലളിലും ജനലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് കൂടുതല്‍ ആളുകളെ ഒഴിപ്പിക്കുന്നതിന് തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടു. പലയിടത്തും പൊതുഗതാഗതം തടസ്സപ്പെട്ട നിലയില്‍ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here