DYFI:നേമം റെയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ ഡിവൈഎഫ്‌ഐ പ്രതിഷേധം

നേമം റെയില്‍വേ കോച്ച് ടെര്‍മിനല്‍ പദ്ധതി ഉപേക്ഷിച്ചതിനെതിരെ പ്രക്ഷോഭമാരംഭിച്ചതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഒമ്പത് റെയില്‍വേ സ്റ്റേഷനുകളിലേക്ക് (DYFI)ഡിവൈഎഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി.സെന്‍ട്രല്‍ സ്റ്റേഷന്‍ മാര്‍ച്ച് എ എ റഹീം എം പി ഉദ്ഘാടനം ചെയ്തു.
തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ് ഐ ജില്ലാ സെക്രട്ടറി ഡോ.ഷിജുഖാന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.അനൂപ് അധ്യക്ഷനായിരുന്നു. ജില്ല ജോയിന്റ് സെക്രട്ടറി ആര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദര്‍ശ് ഖാന്‍, കവിരാജ്, ഷാനവാസ് വട്ടിയൂര്‍ക്കാവ്, വിവിധ ഏര്യ ഭാരവാഹികളായ മഹേഷ്, സമ്പത്ത്, രഞ്ജിത് കൃഷ്ണ, രജിത് എന്നിവര്‍ പങ്കെടുത്തു.നേമം, നെയ്യാറ്റിന്‍കര,ധനുവച്ചപുരം, പേട്ട,കഴക്കൂട്ടം, ചിറയിന്‍കീഴ്,മുരുക്കുംപുഴ, വര്‍ക്കല എന്നീ സ്റ്റേഷനുകളിലേക്കും മാര്‍ച്ച് നടത്തി.

നേമം റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ഡി വൈ എഫ് ഐ ജില്ലാ ട്രഷറര്‍ വി എസ് ശ്യാമ,പേട്ട യില്‍ ജില്ല പ്രസിഡന്റ് വി. അനൂപ്,വര്‍ക്കലയില്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രതിന്‍ സാജ് കൃഷ്ണ, ധനുവച്ച പുര്‍ത്ത് സംസ്ഥാന കമ്മിറ്റി അംഗം ആര്‍ എസ് ബാലമുരളി, കഴക്കൂട്ടത്ത് സംസ്ഥാന കമ്മിറ്റി അംഗം എല്‍ എസ് ലിജു, നെയ്യാറ്റിന്‍കര സംസ്ഥാന കമ്മിറ്റി അംഗം നിധിന്‍ എസ്.എസ്. ചിറയിന്‍കീഴ് ജില്ല സെക്രട്ടറിയേറ്റ് അംഗം വിഷ്ണു ചന്ദ്രന്‍, മുരുക്കുംപുഴ പ്രതിന്‍ സാജ് കൃഷ്ണ എന്നിവര്‍ ഉദ്ഘാടനം ചെയ്തു.

2011-12 റെയില്‍വേ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. തറക്കല്ലിട്ട പദ്ധതി ഉപേക്ഷിച്ചത് അംഗീകരിക്കാനാവില്ല. ഇത് തിരുവനന്തപുരത്തോടുള്ള കേന്ദ്ര അവഗണനയാണ്. പദ്ധതി അട്ടിമറിച്ചതിനെതിരെ തിരുവനന്തപുരം എം പി ശശി തരൂരും ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശും നിശബ്ദത പാലിക്കുകയാണ് .ഇത് ജനവഞ്ചനയാണ്. പദ്ധതി ഉടന്‍ നടപ്പാക്കണം. ജനവിരുദ്ധമായ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തും.തിരുവനന്തപുരത്തിന്റെ റെയില്‍വേ വികസനത്തെ കേന്ദ്രം തുരങ്കം വയ്ക്കുകയാണ്. കാലങ്ങളായി കേരളത്തോടുള്ള റെയില്‍വേ അവഗണന ഇപ്പോഴും തുടരുകയാണ്. അതിന്റെ ഉദാഹരണമാണ് ഇത്.
രാജ്യത്തെ റെയില്‍വേയെ സമ്പൂര്‍ണമായി സ്വകാര്യവത്കരിക്കാനും തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുകയാണ്. തറക്കല്ലിട്ട പദ്ധതികള്‍ വരെ ഉപേക്ഷിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. തുടര്‍ സമരങ്ങള്‍ ഡി വൈ എഫ് ഐ ഏറ്റെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel