Srelekha IPS:ശ്രീലേഖ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളല്ല,അവര്‍ കള്ളമേ പറയൂ:പി വി വിജയമ്മ

തനിക്കെതിരെ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് (Sreelekha IPS)ശ്രീലേഖ ഐ.പി.എസ്. എന്ന വെളിപ്പെടുത്തലുമായി അഭിഭാഷകയും ആക്ടിവിസ്റ്റുമായ പി വി വിജയമ്മ(PV Vijayamma). 1996-ല്‍ തനിക്കെതിരെ കള്ളക്കേസ് കൊടുത്ത സ്ത്രീയാണ് ശ്രീലേഖ ഐ.പി.എസ്. എന്നാണ് പി വി വിജയമ്മയുടെ വെളിപ്പെടുത്തല്‍. തന്നെ കേസില്‍ കോടതി കുറ്റവിമുക്തയാക്കിയിട്ടും പിന്നീടും കേസിനെക്കുറിച്ച് മാധ്യമങ്ങളില്‍ ശ്രീലേഖ ഐ.പി.എസ് കള്ളക്കഥയെഴുതി എന്നാണ് പി വിവ വിജയമ്മ പറയുന്നത്.

ശ്രീലേഖ സ്ത്രീപക്ഷത്തുനിന്ന് ചിന്തിക്കുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളല്ല. 14 വയസ്സുകാരി കിണറ്റില്‍ വീണ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയെ സ്ലട്ട് ഷെയിം ചെയ്യാനാണ് അവര്‍ മുതിര്‍ന്നത്. അവര്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് അന്നും കൈക്കൊണ്ടതെന്നും വിജയമ്മ പറഞ്ഞു. ശ്രീലേഖ 1996-ല്‍ പത്തനംതിട്ട എസ്.പിയായിരുന്നപ്പോഴാണ് ഈ സംഭവ വിവാകസങ്ങള്‍ ഉണ്ടായതെന്നും വിജയമ്മ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News