R Sreelekha:യൂട്യൂബ് ചാനലിലെ പരാമര്‍ശം;ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി

തന്റെ യൂട്യൂബ് ചാനലിലെ വിവാദ വെളിപ്പെടുത്തലിന് പിന്നാലെ മുന്‍ ജയില്‍ ഡിജിപി (R Sreelekha)ആര്‍ ശ്രീലേഖയ്ക്കെതിരെ കേസെടുക്കണമെന്ന് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തക കുസുമം ജോസഫാണ് തൃശ്ശൂര്‍ റൂറല്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പള്‍സര്‍ സുനിക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല. ഇത് ഗുരുതര തെറ്റാണെന്നും കുസുമം പരാതിയില്‍ ഉന്നയിച്ചു.

സിനിമാ മേഖലയിലെ നിരവധി പേരെ പള്‍സര്‍ സുനി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത് തനിക്കറിയാമെന്നാണ് ആര്‍ ശ്രീലേഖ വെളിപ്പെടുത്തിയത്. ക്രിമിനല്‍ കുറ്റത്തെപ്പറ്റി അറിഞ്ഞിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ല?ഒരു സ്ത്രീയെന്ന ഇടപെടല്‍ പോലും ഇവര്‍ നടത്തിയില്ല. മുന്‍ ജയില്‍ ഡിജിപി ചെയ്തത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഗുരുതര തെറ്റാണെന്നും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് ആര്‍ ശ്രീലേഖ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് മുന്‍ ഡിജിപി പറഞ്ഞു. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണെന്നും ശ്രീലേഖ ആരോപിച്ചു. കേസില്‍ പൊലീസിന് സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News