Oman:ഒമാനില്‍ പ്രവാസി കുടുംബം തിരയില്‍പ്പെട്ടു; അഞ്ചു പേരെ കാണാതായി

(Oman)ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ എട്ട് അംഗ പ്രവാസി കുടുംബം തിരമലയില്‍ കുടുങ്ങി. അഞ്ചുപേരെ കാണാതായി. ഞായറാഴ്ച വൈകിട്ട് അല്‍ മുഗ്സൈല്‍ ബീച്ചില്‍ പെരുന്നാള്‍ ആഘോഷിക്കാനെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ശക്തമായ തിരയില്‍ കുടുങ്ങിയ മൂന്നുപേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

അഞ്ച് പേര്‍ക്കായി തിരച്ചില്‍ നടത്തുകയാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി (സിഡിഎഎ) അറിയിച്ചു. ഇതില്‍ മൂന്ന് കുട്ടികള്‍ ഉള്‍പ്പെടുമെന്ന് റോയല്‍ ഒമാനി പൊലീസ് അറിയിച്ചു. ഏഷ്യക്കാരാണ് അപകടത്തില്‍പ്പെട്ടത് എന്ന് പൊലീസ് അറിയിച്ചു. കനത്തെ മഴയെത്തുടര്‍ന്ന് ഒമാന്‍ സുല്‍ത്താനേറ്റിലെ എല്ലാ ടൂറിസ്റ്റ് സൈറ്റുകളും താല്‍ക്കാലികമായി കഴിഞ്ഞ ദിവസം അടച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here