SupremeCourt: കൊളോണിയൽ മനോഭാവത്തോടെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്; രാജ്യത്ത് പൊലീസ് രാജ് അനുവദിക്കില്ല: സുപ്രീംകോടതി

രാജ്യത്ത് പൊലീസ് രാജ്(police raj) അനുവദിക്കില്ലെന്ന് സുപ്രീംകോടതി(supremecourt). കൊളോണിയൽ മനോഭാവത്തോടെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അന്വേഷണ ഏജൻസികളുടെ മനോഭാവം മാറണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജാമ്യ ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിമർശനം.

ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു. വിചാരണ തടവുകാരെ കൊണ്ട് രാജ്യത്തെ ജയിലുകൾ നിറഞ്ഞു കവിയുകയാണ്.

ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തത് പൊലീസാണ്. ഇവർക്ക് ജാമ്യവും നൽകില്ല. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News