Roshy Augustine: 2024-25 സാമ്പത്തിക വര്‍ഷം ജലജീവൻ പദ്ധതി പൂർണമായും പൂർത്തിയാക്കും: മന്ത്രി റോഷി അഗസ്റ്റിൻ

2024- 25 സാമ്പത്തിക വര്‍ഷം ജലജീവൻ പദ്ധതി പൂർണമായും പൂർത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ(roshy augustine). ചെറുകിട ജലപദ്ധതികള്‍ക്ക് ആവശ്യമായ ജലസ്രോതസ്സുകള്‍ ഇല്ലാത്ത അവസ്ഥ കൈവരികയാണ്.

അതുകൊണ്ട് സംസ്ഥാന തലത്തിലുള്ള ജനവിതരണപദ്ധതി ആവശ്യമാണ്. ചെറുകിട പദ്ധതികളും ഇതിനോട് കൂട്ടിച്ചേര്‍ക്കുമെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു.

Vlogger: റിസർവ് വനത്തിൽ അനധികൃതമായി വീഡിയോ ചിത്രീകരിച്ച സംഭവം; വ്ലോഗറെ അറസ്റ്റ് ചെയ്തേക്കും

റിസർവ് വനത്തിൽ അനധികൃതമായി കടന്ന് വീഡിയോ(video) ചിത്രീകരിച്ച സംഭവത്തിൽ വനിത വ്ലോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്. വ്ലോഗർ(vlogger) അമല അനുവിനെ സൈബർ സെല്ലിൻറെ കൂടി സഹായത്തോടെ അറസ്റ്റ്(arrest) ചെയ്യാൻ നീക്കം നടക്കുന്നുവെന്നാണ് വിവരം.

ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി. അന്വേഷണ ഉദ്യോഗസ്ഥൻ പുനലൂർ വനം കോടതിയിൽ വിശദറിപ്പോർട്ട് നൽകി.

മാമ്പഴത്തറ റിസർവ് വനത്തിൽ ഹെലിക്യാം ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തി, കാട്ടനായെ ഭയപ്പെടുത്തി ഓടിച്ചു തുടങ്ങിയ കുറ്റങ്ങൾക്ക് വ്ലോഗർക്കെതിരെ കേസെടുത്തിരുന്നു. വ്ലോഗറായ അമല അനു ഒളിവിലെന്ന് വനം വകുപ്പ് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News