
നടിയെ ആക്രമിച്ച കേസില്‍ ദിലീപി(dileep)നെ ന്യായീകരിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ഡിജിപി ആര്‍ ശ്രീലേഖ( r sreelekha)യുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. മൊഴിയെടുക്കാതെ മുന്നോട്ട് പോയാല്‍ തുടര്‍ വിസ്താരത്തില്‍ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇത് മേലുദ്യോഗസ്ഥരെ ധരിപ്പിച്ച് മൊഴിയെടുക്കാനുള്ള അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.
സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു ശ്രീലേഖ ഐപിഎസ് വിവാദ ആരോപണങ്ങള്‍ ഉന്നയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പെട്ടിട്ടില്ലെന്ന് വാദിക്കുന്നതായിരുന്നു മുന്‍ ഡിജിപിയുടെ വീഡിയോ. കേസിലെ പ്രതി ദിലീപിനെ പിന്തുണച്ചുകൊണ്ടാണ് വെളിപ്പെടുത്തൽ.
ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് എന്ന വ്യക്തി അറിഞ്ഞോ അറിയാതെയോ ഈ കേസിൽ ഉൾപ്പെട്ടിട്ടില്ല. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവ് ഉണ്ടാക്കിയെന്നുമായിരുന്നു ശ്രീലേഖയുടെ ആരോപണം.
നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് കേസിലെ പ്രതികളായ പൾസർ സുനിയും ദിലീപും ജയിലിൽ കഴിയുന്ന സമയത്ത് ജയിൽ ഡിജിപി ആയിരുന്ന ആർ ശ്രീലേഖ ഐ പി എസാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. പൂർണ്ണമായും ദിലീപിനെ പിന്തുണയ്ക്കുന്നതാണ് യൂട്യൂബ് ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തൽ. അതേസമയം, ആര്‍ ശ്രീലേഖയും നടന്‍ ദിലീപും തമ്മിലുള്ള വാട്‌സ്ആപ്പ് ചാറ്റും കഴിഞ്ഞ ദിവസം തന്നെ പുറത്ത് വന്നിരുന്നു.
ഇരുവരും തമ്മിലുള്ള അടുത്ത ബന്ധം തെളിയിക്കുന്നതാണ് ചാറ്റ്. 2021ലെ വാട്‌സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. 2021 മെയ് അഞ്ചുമുതല്‍ ജൂലൈ 1വരെ, വിവിധ ദിവസങ്ങളില്‍ ഇവര്‍ വാട്‌സ്ആപ്പിലൂടെ സംസാരിച്ചിട്ടുള്ളതായി വാട്‌സ്ആപ്പ് ചാറ്റില്‍ നിന്ന് വ്യക്തമാണ്.
ദിലീപും ശ്രീലേഖയും തമ്മില്‍ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ചാറ്റില്‍ വ്യക്തമാണ്. ഫ്രീ ആയിരിക്കുേേമ്പാള്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ആദ്യം 2021 മെയ് 23ന് മെസ്സേജ് അയച്ചിരിക്കുന്നത്. ദിലിപീനോട് സംസാരിക്കാന്‍ പറ്റിയതില്‍ സന്തോഷമുണ്ടെന്ന് വെളിപ്പെടുത്തുന്ന മെസ്സേജ് ശ്രീലേഖ തിരിച്ചയിച്ചിട്ടുമുണ്ട്. സംസാരിക്കാന്‍ പറ്റിയപ്പോ എനിക്കും വലിയ സന്തോഷമായ്’ എന്ന് ദിലീപ് ഇതിന് മറുപടി നല്‍കിയിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here