MV Govindan Master: അതിദരിദ്രരില്ലാത്ത കേരളം; ഓരോ കുടുംബത്തിനും പ്രത്യേക സൂക്ഷ്മ പദ്ധതി: മന്ത്രി എംവി ഗോവിന്ദൻ മാസ്റ്റർ

അഞ്ച്‌ വർഷം കൊണ്ട്‌ അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ(mv govindan master). അതിനായി സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ ആഗസ്റ്റ്‌ 31നകം തയ്യാറാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

മന്ത്രി എംവി ഗോവിന്ദൻ മാസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്

അഞ്ച്‌ വർഷം കൊണ്ട്‌ അതിദരിദ്രരില്ലാത്ത കേരളം സൃഷ്ടിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനം പ്രാവർത്തികമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോവുകയാണ്‌. സർവേയിലൂടെ സർക്കാർ കണ്ടെത്തിയ 64,006 അതിദരിദ്ര കുടുംബങ്ങളെ ആ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള സൂക്ഷ്മതല സ്പര്‍ശിയായ മൈക്രോപ്ലാൻ ആഗസ്റ്റ്‌ 31നകം തയ്യാറാക്കും.

ഭക്ഷണമോ വീടോ ചികിത്സയോ വരുമാനമോ തുടങ്ങി, സർവ്വെയിലൂടെ കണ്ടെത്തിയ ഓരോ കുടുംബത്തിന്റെയും പ്രശ്നമെന്തെന്ന് പഠിച്ച്‌ സമഗ്രമായ പരിഹാരമാർഗം നിർദേശിക്കുന്നതാകും ഈ മൈക്രോപ്ലാൻ. ഉടൻ ചെയ്യേണ്ടുന്ന കാര്യങ്ങൾ അങ്ങനെയും ഹ്രസ്വ ദീർഘകാലം കൊണ്ട്‌ പരിഹരിക്കേണ്ടവ അത്തരത്തിലും ചെയ്തുകൊണ്ട്‌, അടുത്ത നാല്‌ വർഷം കൊണ്ട്‌ ഈ കുടുംബങ്ങളെ പടിപടിയായി വിഷമതകളിൽ നിന്ന് കരകയറ്റും.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ടാകും പദ്ധതി നടപ്പിലാക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സാമൂഹിക ഉത്തരവാദിത്തത്തിലൂടെ അതിദാരിദ്രം ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിക്കുന്നത്. രാജ്യത്തിന്‌ തന്നെ മാതൃകയാകുന്ന ഈ സാമൂഹ്യ ഇടപെടലിനൊപ്പം നമുക്ക് അണിനിരക്കാം, അതിദരിദ്രരില്ലാത്ത കേരളം പടുത്തുയർത്താം.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here