ADVERTISEMENT
ആശ്രമം കത്തിച്ച കേസിലെ അന്വേഷണം അവസാനിപ്പിക്കുന്നുവെന്ന വാർത്ത വസ്തുതാവിരുദ്ധമെന്ന് സ്വാമി സന്ദീപാനന്ദഗിരി(sandeepananda giri). കേസിൽ അന്വേഷണം നടക്കുകയാണെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
‘അന്വേഷണം നടക്കുന്നുവെന്നും നിലച്ചില്ലെന്നും ക്രൈംബ്രാഞ്ചിൽ നിന്ന് ഇന്നാണ് കൃത്യമായ വിവരം ലഭിച്ചത്. ചാനലുകൾ പുറത്ത് വിട്ട വാർത്ത തികച്ചും സത്യവിരുദ്ധമായിരുന്നു’, അദ്ദേഹം കുറിച്ചു.“പോത്തിനെ ഉള്ളിയാക്കിയെന്നും ഉള്ളിയെ ഹാന്സാക്കിയെന്നും “പണ്ടാരോ പറഞ്ഞതുപോലെയായി കാര്യങ്ങൾ!!! അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ കൈരളിയും,റിപ്പോർട്ടറും ,ഏഷ്യാനെന്റും ഒഴികെ എല്ലാ ചാനലുകളും വിളിച്ച് ആശ്രമവും വാഹനങ്ങളും കത്തിച്ചകേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞ് പ്രതികരണം എടുക്കുകയും 24 ചാനലിൽ നേരിട്ട് പോയി ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പ്രതികരണത്തിനായി മനോരമയിൽ നിന്നാണ് ആദ്യം വിളിവന്നത്. ന്യൂസ്ചാനലല്ലാത്ത അമൃതയിലും ഇടക്ക് ഇടക്ക് ഈ വാർത്ത വന്നിരുന്നുവെന്ന് ചിലർ പറഞ്ഞു!
അന്വേഷണം നടക്കുന്നുവെന്നും നിലച്ചില്ലെന്നും ക്രൈംബ്രാഞ്ചിൽ നിന്ന് ഇന്നാണ് കൃത്യമായ വിവരം ലഭിച്ചത്.
ചാനലുകൾ പുറത്ത് വിട്ട വാർത്ത തികച്ചും സത്യവിരുദ്ധമായിരുന്നു.
“പോത്തിനെ ഉള്ളിയാക്കിയെന്നും ഉള്ളിയെ ഹാന്സാക്കിയെന്നും “പണ്ടാരോ പറഞ്ഞതുപോലെയായി കാര്യങ്ങൾ!!!കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.