ബഫര്‍സോണ്‍ വിഷയം: 2019-ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനഃപരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

ബഫര്‍സോണ്‍ വിഷയത്തില്‍ 2019-ലെ മന്ത്രിസഭാ തീരുമാനം ആവശ്യമെങ്കില്‍ പുനപരിശോധിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ നിയസഭയില്‍. ജലജീവന്‍ പദ്ധതി 2025-നുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ നിയസഭയില്‍  പറഞ്ഞു.  വാട്ടര്‍ അതോറിട്ടിക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 1133 കോടി രൂപ കടന്നെന്നും മന്ത്രി നിയസഭയില്‍ പറഞ്ഞു.

പരിസ്ഥിതി ലോല ഉത്തരവ് സംബന്ധിച്ച്  2019-ലെ മന്ത്രിസഭാ തീരുമാനം  ആവശ്യമെങ്കില്‍ സര്‍ക്കാര്‍ പുനപരിശോധിക്കുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ നിയസഭയിലാണ് മറുപടി നല്‍കിയത്. അതേസമയം   ജലജീവന്‍ പദ്ധതി 2025-നുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും വാട്ടര്‍ അതോറിട്ടിക്ക് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 1133 കോടി രൂപ കടന്നെന്നും മന്ത്രി  റോഷി അഗസ്റ്റിന്‍  നിയസഭയെ അറിയിച്ചു.

ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡകുള്‍ കുത്തിപ്പൊളിക്കുകയാണെന്ന് ആശങ്ക തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍എയും  ജലജീവന്‍ പദ്ധതിയുടെ വിഹിതം നല്‍കാന്‍ തദ്ദേശസ്ഥാപനങ്ങളുടെ കൈവശം ഫണ്ടില്ലെന്ന് വിഡി.സതീശനും സഭയില്‍ ഉന്നയിച്ചു. വിഷയം പരിശോധിക്കുമെന്ന് റോഷി അഗസ്റ്റിന്‍ മറുപടി നല്‍കി.

Assembly: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും; പ്രതിപക്ഷ നേതാവിനെ ആർഎസ്എസ് ബന്ധം ചർച്ചയാകും

പെരുന്നാള്‍ അവധിക്ക് ശേഷം നിയമസഭാ(assembly) സമ്മേളനം ഇന്ന് വീണ്ടും ചേരും. സംഘപരിവാര്‍ ബന്ധത്തിലെ തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)നെതിരെയും യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ശിബിരിലെ പീഡനശ്രമവും അടക്കമുള്ള വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. ഭക്ഷ്യ-മൃഗസംരക്ഷണവകുപ്പുകളുടെ ധനാഭ്യര്‍ഥനകളിലുള്ള ചര്‍ച്ചയാണ് ഇന്നത്തെ മുഖ്യ അജണ്ട.

SupremeCourt: കൊളോണിയൽ മനോഭാവത്തോടെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നത്; രാജ്യത്ത് പൊലീസ് രാജ് അനുവദിക്കില്ല: സുപ്രീംകോടതി

രാജ്യത്ത് പൊലീസ് രാജ്(police raj) അനുവദിക്കില്ലെന്ന് സുപ്രീംകോടതി(supremecourt). കൊളോണിയൽ മനോഭാവത്തോടെയാണ് അന്വേഷണ ഏജൻസികൾ പ്രവർത്തിക്കുന്നതെന്നും അന്വേഷണ ഏജൻസികളുടെ മനോഭാവം മാറണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജാമ്യ ഉത്തരവുകൾ നടപ്പാക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ വിമർശനം.

ജാമ്യ ഉത്തരവുകൾ വേഗത്തിൽ നടപ്പാക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരുന്നത് പരിഗണിക്കണമെന്നും കോടതി പറഞ്ഞു. വിചാരണ തടവുകാരെ കൊണ്ട് രാജ്യത്തെ ജയിലുകൾ നിറഞ്ഞു കവിയുകയാണ്.

ഭൂരിഭാഗം പേരെയും അറസ്റ്റ് ചെയ്തത് പൊലീസാണ്. ഇവർക്ക് ജാമ്യവും നൽകില്ല. ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും കോടതി നിരീക്ഷിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel