Missing: തോണി മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി

മൂടാടി ഉരുപുണ്യ കാവ് കടലിൽ തോണി മറിഞ്ഞു മത്സ്യത്തൊഴിലാളി(Fishermen)യെ കാണാതായി. മുത്തായത്ത് കോളനി ഷിഹാബിനേയാണ് (27) കാണാതായത്. ചൊവ്വാഴ്‌ച രാവിലെ എട്ട് മണിയോടെയാണ് അപകടം. ചെറുതോണിയിൽ മീൻപിടിക്കുന്നതിനിടെ അതിശക്തമായ തിരയിൽപ്പെട്ട് തോണി മറിയുകയായിരുന്നു.

തോണിയിൽ ഉണ്ടായിരുന്ന രണ്ടു പേർ നീന്തി രക്ഷപ്പെട്ടു. കാണാതായ മത്സ്യ തൊഴിലാളിക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. കോസ്റ്റ് ഗാർഡും കൊയിലാണ്ടി പോലിസും ഫയർഫോഴ്‌സും സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News