ദേശീയ കായിക താരങ്ങളെ അപമാനിച്ച സംഭവത്തില്‍ രണ്ട്‌പേരെ അറസ്റ്റ് ചെയ്തു

പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ദേശീയ കായിക താരങ്ങളെ അപമാനിച്ച സംഭവത്തില്‍ രണ്ട്‌പേരെ അറസ്റ്റ് ചെയ്തു. കായിക താര ദമ്പതികളായ പിന്റോ മാത്യുവിനും ഭാര്യ നീനക്കുമായിരുന്നു അപമാനം നേരിട്ടത്. നീനയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സജീവ് കണ്ടത്തിലിനും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കുമെതിരെ പാലാ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.

2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ ജേതാവാണ് നീന. ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വെള്ളി നേടിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണി മുഴക്കിയതിനും ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്റ്റേഡിയം മാനേജിങ് കമ്മിറ്റി അംഗം സജീവ് കണ്ടത്തിലിനെതിരെയായിരുന്നു ആരോപണം.

പരാതിയുടെ അടിസ്ഥാനത്തില്‍ സജീവ് ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച വൈകിട്ട് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് സംഭവം. പരിശീലനത്തിനെത്തിയ കായിക താര ദമ്പതികളായ പിന്റോയ്ക്കും നീനുവിനുമാണ് ദുരനുഭവമുണ്ടായത്.

ഇവര്‍ പരിശീലനം നടത്തിയിരുന്ന ട്രാക്കില്‍ നടക്കാന്‍ എത്തിയവര്‍ തടസം സൃഷ്ടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. തര്‍ക്കമായതോടെ സ്റ്റേഡിയം മാനേജിംഗ് കമ്മറ്റിയംഗം കൂടിയായ സജീവ് കണ്ടത്തില്‍ അപമര്യാദയായി പെരുമാറുകയായിരുന്നെന്ന് നീന പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News