Waterfall:ഇത് തലകീഴായി ഒഴുകുന്ന വെള്ളച്ചാട്ടം; അറിയാം നാനേഘട്ടി വെള്ളച്ചാട്ടത്തെ കുറിച്ച്…

പ്രകൃതി അത്ഭുത കാഴ്ചകളുടെ കലവറയാണ്. ശാസ്ത്രജ്ഞര്‍ക്ക് പരിഹരിക്കപ്പെടാത്ത പ്രഹേളികകളായി ഇന്നും പല സ്ഥലങ്ങളിലും നിഗൂഢതകള്‍ തുടരുന്നു. മഹാരാഷ്ട്രയിലെ നാനേഘട്ടില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം അത്തരത്തിലുള്ള സ്ഥലങ്ങളിലൊന്നാണ്.

നാനേഘട്ടി വെള്ളച്ചാട്ടം റിവേഴ്‌സ് ഫ്‌ളോയിലാണ് ഒഴുകുന്നത്. വെള്ളച്ചാട്ടത്തിലെ വെള്ളം ഭൂമിയില്‍ പതിക്കുന്നതിനു പകരം പോകുന്നത് ആകാശത്തേക്കാണ്. ഗുരുത്വാകര്‍ഷണ നിയമത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ഈ മനോഹരമായ ദൃശ്യത്തിന് കാരണമാകുന്നത് നാനേഘട്ടിലെ മഴയ്ക്കൊപ്പമുള്ള കാറ്റാണ്.

നാനേഘട്ടിലെ ഈ റിവേഴ്‌സ് വെള്ളച്ചാട്ടം കാണുന്നവരെല്ലാം ഞെട്ടിപ്പോകും. ഈ അത്ഭുതകരമായ റിവേഴ്‌സ് വെള്ളച്ചാട്ടം കാണാന്‍ മഴക്കാലത്ത് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്താറുണ്ട്. മഹാരാഷ്ട്രയിലെ ജുന്നാറിനടുത്താണ് നാനേഘട്ട് സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തില്‍ മുംബൈയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ കൊണ്ട് എത്തിച്ചേരാനാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News