HRDS: ആദിവാസി ഭൂമി തട്ടിയെടുത്ത കേസ്: HRDS സെക്രട്ടറി അജികൃഷ്ണനെ ഉടന്‍ കോടതിയില്‍ ഹാജരാക്കും

അട്ടപ്പാടിയില്‍ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ HRDS സെക്രട്ടറി അജികൃഷ്ണനെ ഉടന്‍ കോടതി(Court)യില്‍ ഹാജരാക്കും. മണ്ണാര്‍ക്കാട്(mannarkkad) SC- ST കോടതിയിലാണ് ഹാജരാക്കുക. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാകും. സര്‍ക്കാരിന്‍റെ പകവീട്ടലാണ് അറസ്റ്റിന് പിന്നിലെന്ന് അജി കൃഷ്ണന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഷോളയൂർ വട്ടലക്കിയിൽ എച്ച്‌ആർഡിഎസ്‌ പാട്ടത്തിനെന്നപേരിൽ ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുകയും കുടിലുകളും മറ്റും നശിപ്പിക്കുകയും ചെയ്‌തിരുന്നു. ഇത്‌ ചോദ്യംചെയ്‌ത ആദിവാസികളെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ഭൂമി തട്ടിയെടുത്തെന്നും കൈയേറ്റം ചെയ്തെന്നും കാട്ടി ഷോളയൂർ സ്വദേശി രാമൻ 2021 ജൂണിൽ നൽകിയ പരാതിയിലാണ്‌ ഇയാളെ അറസ്റ്റ്‌ ചെയ്തത്. അന്ന്‌ ആദിവാസികൾ എസ്‌സി, എസ്‌ടി കമീഷനും പരാതി നൽകിയിരുന്നു. കേസിൽ നടപടിയെടുക്കാൻ കമീഷൻ ആവശ്യപ്പെട്ടതോടെയാണ്‌ അജി കൃഷ്ണനെ തിങ്കളാഴ്ച ഷോളയൂർ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News