Supremecourt: സിറോ മലബാര്‍ സഭ ഇടപാട്; നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതി(supremecourt)യെ അറിയിച്ചു. കേസ് റദ്ദാക്കമെന്ന് ആവശ്യപ്പെട്ട് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്

സിറോ മലബാര്‍ സഭയുടെ വിവാദ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണം എന്നായിരുന്നു കേരള ഹൈക്കോടതിയുടെ ഉത്തരവ്. അതിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ആ കേസിലാണ് സര്‍ക്കാര്‍ ഭൂമി ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചത്.

ഭൂമി ഇടപാടില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാംങ്മൂലത്തില്‍ പറയുന്നത്. ഭൂമി വാങ്ങിയവര്‍ പണം നല്‍കിയിരിക്കുന്നത് രൂപതയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ്. കാനോന്‍ നിയമപ്രകാരവും രൂപതയുടെ ചട്ടങ്ങള്‍ അനുസരിച്ചും കൂടിയാലോചനകള്‍ക്ക് ശേഷമായിരുന്നു ഭൂമി ഇടപാട്.

സാമ്പത്തിക ക്രമക്കേട് നടന്നതിന് എന്തെങ്കിലും തെളിവില്ല. ഭൂമി ഇടപാടിനെ കുറിച്ച് നടത്തിയ അന്വേഷണത്തിന്‍റെ വിവരങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചത്. കേസില്‍ വിചാരണ നേരിടണമെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്ന ജോര്‍ജ് ആലഞ്ചേരിയുടെ ആവശ്യത്തിന് ബലം പകരുന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ സത്യവാങ്മൂലം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News