Recipe:ഈസി ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയാലോ…

ചിക്കന്‍ പെപ്പര്‍ റോസ്റ്റിന് ആവശ്യമായ സാധനങ്ങള്‍

1.ചിക്കന്‍ – ഒരു കിലോ

2.മല്ലിപ്പൊടി – രണ്ടു വലിയ സ്പൂണ്‍

കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂണ്‍

3.വെളുത്തുള്ളി – 10 അല്ലി

ചുവന്നുള്ളി – 10

ഇഞ്ചി – ഒരിഞ്ചു കഷണം

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂണ്‍

4.എണ്ണ – പാകത്തിന്

5.സവാള – നാലു വലുത്

6.ഇഞ്ചി അരച്ചത് – മുക്കാല്‍ വലിയ സ്പൂണ്‍

വെളുത്തുള്ളി അരച്ചത് – മുക്കാല്‍ വലിയ സ്പൂണ്‍

7.തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്

8.ഈന്തപ്പഴം പൊടിയായി അരിഞ്ഞത് – അരക്കപ്പ്

ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍

കറിവേപ്പില – പാകത്തിന്

9.കുരുമുളകു തരുതരുപ്പായി പൊടിച്ചത് – ഒന്നര വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

-ചിക്കന്‍ കഷണങ്ങളാക്കി വയ്ക്കുക.

-രണ്ടാമത്തെ ചേരുവ എണ്ണയില്ലാതെ വറുത്തശേഷം അതിലേക്കു മൂന്നാമത്തെ ചേരുവ ചേര്‍ത്തിളക്കി മയത്തില്‍ അരച്ചു വയ്ക്കണം.

-എണ്ണ ചൂടാക്കി സവാള വഴറ്റി ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും അരച്ചതു ചേര്‍ത്തു വഴറ്റുക. പച്ചമണം മാറുമ്പോള്‍ അരപ്പു ചേര്‍ത്തു വഴറ്റിയശേഷം തക്കാളി ചേര്‍ത്തു നന്നായി വഴറ്റുക.

-വെള്ളം മുഴുവന്‍ വറ്റിയശേഷം അതിലേക്ക് എട്ടാമത്തെ ചേരുവയും പാകത്തിനുപ്പും ചേര്‍ത്തിളക്കുക.

-ഇതിലേക്ക് ചിക്കന്‍ ചേര്‍ത്തിളക്കി അല്‍പം വെള്ളവും ചേര്‍ത്ത് ഏതാനും മിനിറ്റ് അടച്ചു വച്ചു വേവിക്കുക.

-വെന്തശേഷം കുരുമുളകു ചതച്ചതും വിതറി ചൂടോടെ വിളമ്പുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News