
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് അനുമതി നിഷേധിച്ച് സ്പീക്കര്‍(speaker). കേരള സർക്കാരിന്റെ പ്രാഥമിക പരിഗണനയിൽ വരാത്ത വിഷയമാണ് നോട്ടീസിൽ പറയുന്നത്. മന്ത്രി പി രാജീവ്(p rajeev) ക്രമപ്രശ്നം ചൂണ്ടിക്കാട്ടിയത് ശരിയാണ്. സബ്മിഷൻ അനുവദിക്കാൻ സാധിക്കില്ലെന്നും സ്പീക്കര്‍ സഭയിൽ വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്‍റെ പരിധിയില്‍ വരാത്ത കാര്യങ്ങള്‍ സമ്ബിഷനില്‍ ഉണ്ടെന്ന് ക്രമപ്രശ്നമുന്നയിച്ചത് മന്ത്രി പി രാജീവായിരുന്നു. ‘ചട്ടത്തിന് വരുദ്ധമായാണ് പ്രതിപക്ഷ നേതാവിന്റെ സബ്മിഷൻ.
പൂർണമായും കേന്ദ്രത്തിന്റെ പരിഗണനയിൽ വരുന്ന വിഷയമാണിത്.
സംസ്ഥാന സർക്കാരുമായും യാതൊരു വിധത്തിലും ബന്ധമില്ലാത്തതാണിത്. സർക്കാരിന് മറുപടി പറയാൻ മടിയില്ല , പക്ഷെ സർക്കാരിന്റെ പരിധിയിൽ വരുന്നതല്ല. ചെയർ ഇത് പരിശോധിക്കണം’, രാജീവ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here