ഉയര്‍ന്നു ചാടിയ ചെമ്മീന്‍ കര്‍ഷന്റെ മൂക്കിനുള്ളിലേക്ക്, ജീവന്മരണ പോരാട്ടം; ഒടുവില്‍ സംഭവിച്ചത്…

ആന്ധ്രാപ്രദേശില്‍ കര്‍ഷകന്റെ മൂക്കിനുള്ളില്‍ ജീവനുള്ള ചെമ്മീന്‍ കുടുങ്ങി. കുടുങ്ങിയത് ജീവനുള്ള ചെമ്മീന്‍.ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലുള്ള ഗണപാവരത്താണ് സംഭവം നടന്നത്. കൃഷിയിടത്തിലെ കുളക്കരയില്‍ നില്‍ക്കുകയായിരുന്നു സത്യനാരായണന്‍ എന്ന കര്‍ഷകന്‍. കുളത്തില്‍ നിന്നും ഉയര്‍ന്നു ചാടിയ ചെമ്മീന്‍ മൂക്കിനുള്ളില്‍ അകപ്പെടുകയായിരുന്നു. മൂക്കിനുള്ളില്‍ കയറിയ ചെമ്മീനെ പുറത്തിറക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അത് കൂടുതല്‍ ഉള്ളിലേക്ക് കടന്നു. ഇതോടെ സത്യനാരായണന് ശ്വാസതടസ്സം സംഭവിച്ചു.

ഉടന്‍തന്നെ കൂടെയുണ്ടായിരുന്ന കര്‍ഷകന്‍ സത്യനാരായണനെ സമീപത്തുള്ള ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ഡോക്ടര്‍മാരോട് സംഭവവും വിശദീകരിച്ചു. ജീവിതത്തിനും മരണത്തിനുമിടയിലായിരുന്ന സത്യനാരായണന് ഉടന്‍തന്നെ ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി. ഡോക്ടര്‍മാര്‍ എന്‍ഡോസ്‌കോപിയിലൂടെ ചെമ്മീന്‍ ഇരിക്കുന്ന സ്ഥാനം കണ്ടെത്തി മൂക്കിനുള്ളില്‍ കടന്ന ചെമ്മീനെ പുറത്തെടുത്തു. പുറത്തെടുത്തപ്പോഴും ചെമ്മീനിന് ജീവനുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. തക്കസമയത്ത് കൃത്യമായ ചികിത്സ ലഭിച്ചതുകൊണ്ട് മാത്രമാണ് സത്യനാരായണന്‍ രക്ഷപ്പെട്ടതെന്നും ആശുപത്രി വൃത്തങ്ങള്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News