Gaana App:’ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

‘ഗാന ആപ്പി’നെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം. ‘ബോയ്ക്കോട്ട് ഗാന ആപ്പ്’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗായിരുന്നു.വിദ്വേഷം പരത്തുന്ന ഗാനങ്ങള്‍ ഗാന ആപ്പിലൂടെ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.മതമൗലികവാദികളുടെ പ്രവര്‍ത്തികളെ മഹത്വവത്കരിക്കുന്ന ഗാനങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവിടുന്നതായും ആരോപണമുണ്ട്. ”ഗുസ്താഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ താന്‍ സേ ജുദാ” തുടങ്ങിയ ഗാനങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നാണ് പ്രധാന ആരോപണം.

‘മുഹമ്മദ് നബിയെ അപമാനിക്കുന്നവര്‍ക്കുള്ള ഒരേയൊരു ശിക്ഷ ശിരഛേദം’ എന്നാണ് ‘ഗുസ്തഖ്-ഇ-നബി കി ഏക് ഹി സാസ, സര്‍ തന്‍ സേ ജുദാ’ എന്ന ഗാനത്തിന്റെ അര്‍ത്ഥം. ഉദയ്പുരില്‍ തയ്യല്‍ക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ ഈ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നുവന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു.ഇത്തരം ഗാനങ്ങള്‍ ഗാന ആപ്പ് നീക്കം ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് ഗാന ആപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.ഈ മ്യൂസീക് പ്ലാറ്റ്ഫോമുകള്‍ ഹിന്ദുത്വത്തിന് എതിരായി പ്രവര്‍ത്തിക്കുന്നുവെന്നും, ഇന്ത്യാ വിരുദ്ധമാണെന്നും നിരവധി പേര്‍ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഇത് ഭീഷണിയാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News