Supreme Court: ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ  ഇടക്കാല ജാമ്യം  സുപ്രീംകോടതി  നീട്ടി

ആള്‍ട്ട് ന്യൂസ് സഹ സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ  ഇടക്കാല ജാമ്യം  സുപ്രീംകോടതി  നീട്ടി . യു.പി പൊലീസിന്‍റെ കേസില്‍ ജാമ്യം ഉണ്ടെങ്കിലും  മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാനാകില്ല.ഹര്‍ജി സുപ്രീം കോടതി  സെപ്റ്റംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും

ഹിന്ദു സന്യാസിമാര്‍ക്കെതിരെ വിദ്വേഷ ട്വീറ്റ് നടത്തിയെന്ന് കേസിൽ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിൻ്റെ ഇടക്കാല ജാമ്യം സുപ്രീംകോടതി നീട്ടി. സെപ്തംബർ ഏഴ് വരെയാണ് ജാമ്യം നീട്ടിയത്.

മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ജാമ്യം തുടരുമെന്ന് കോടതി അറിയിച്ചു. കേസിന്‍റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാഴ്ചത്തെ സമയം യു.പി പൊലീസിന് കോടതി അനുവദിച്ചു.സീതാപൂരിൽ റെജിസ്ട്രർ ചെയ്ത എഫ് ഐ ആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതി പരിഗണിച്ചത്.

ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിനെയാണ്  ഉത്തരവ്..ദില്ലിയിലും  ലഖീംപൂരിലും രജിസ്റ്റർ ചെയ്ത കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല.

ഇതിനിടെ ദില്ലിയിൽ  റെജിസ്ട്രർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ടുള്ള സുബൈറിന്റെ ഹർജി പരിഗണിക്കുന്നത് പട്യാല ഹൗസ്‌ കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. സെപ്ഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് ഹാജരാകാൻ കഴിയില്ല എന്ന് അറിയിച്ചതിനെ തുടർന്നാണ് കേസ് മാറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here