‘ഞാനെന്താ ബോംബ് വെച്ചിട്ടുണ്ടോ?’ മദ്യലഹരിയില്‍ ചോദിച്ച യാത്രക്കാരന്‍ വിമാനത്താവളത്തില്‍ കുടുങ്ങി

മദ്യലഹരിയില്‍ ‘ഞാനെന്താ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ’ എന്ന് വിമാനത്താവളത്തില്‍ വെച്ച് ചോദിച്ച യാത്രക്കാന്‍ കുടുങ്ങി.ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ച് വലിയതുറ പൊലീസിന് കൈമാറി.വെഞ്ഞാറമൂട് സ്വദേശിയെയാണ് സിഐഎസ്എഫ് കമാന്‍ഡോകള്‍ തടഞ്ഞുവെച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.45ഓടെയാണ് സംഭവം മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ പോകാനെത്തിയതാണ് ഇയാള്‍. ചെക്ക്-ഇന്‍-കൗണ്ടറില്‍ വെച്ച് ജീവനക്കാരന്‍ ബാഗില്‍ എന്തൊക്കെയുണ്ടെന്ന് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ പ്രകോപിതനായാണ് ഇയാള്‍ ബാഗില്‍ ബോംബ് വെച്ചിരിക്കുകയാണോ എന്ന് ചോദിച്ചത്.

ഇതോടെ കൗണ്ടറിലെ ജീവനക്കാരന്‍ വിവരം ടെര്‍മിനല്‍ മാനേജരെ അറിയിച്ചു. വസ്ത്രങ്ങളാണ് ബാഗിലുണ്ടായിരുന്നതെന്ന് സിഐഎസ്എഫ് അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബോംബ് ഭീഷണിയെത്തുടര്‍ന്ന് വിമാനത്തിനുള്ളില്‍ വീണ്ടും സുരക്ഷാപരിശോധന നടത്തി. വിമാനം വൈകി രാത്രി 8.45നാണ് പുറപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here