Covid : ഇനി ആശ്വാസത്തിന്‍റെ നാളുകള്‍; രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്

രാജ്യത്തെ കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 13, 615 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 20 പേർ മരിച്ചു. 24 മണിക്കൂറിനിടെ രോഗബാധിതരായിരുന്ന 13,265 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

നിലവില്‍ രാജ്യത്ത് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 1,31,043 പേരാണ്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.23 ശതമാനമാണ്. അതേസമയം രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ 199 കോടി കടന്നു.

അതേസമയം സൗദി അറേബ്യയില്‍ പുതിയ കൊവിഡ് കേസുകള്‍ എട്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടയില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 375 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയില്‍ കഴിയുന്നവരില്‍ 629 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 800,462 ആയി. ആകെ രോഗമുക്തരുടെ എണ്ണം 785,107 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,220 ആയി.

രോഗബാധിതരില്‍ 6,134 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 145 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here