Assembly: സാധാരണ ജനങ്ങളുടെ ജീവിതം ഗുണമേന്മയുള്ളതാക്കി തീർത്തത് കേരളം മാത്രമെന്ന് ഗോവിന്ദൻ മാസ്റ്റർ; പ്രതിപക്ഷ അടിയന്തര പ്രമേയനോട്ടീസ് തള്ളി

തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറച്ചെന്ന പ്രതിപക്ഷ അടിയന്തര പ്രമേയനോട്ടീസ് സഭ തള്ളി. തദ്ദേശ സ്ഥാപനങ്ങളിലെ വാർഷിക പദ്ധതി രൂപീകരണ നടപടികൾ വേഗത്തിൽ നടക്കുന്നുവെന്നും മൂന്ന് മാസത്തെ കാലതാമസം ഉണ്ടായെന്നത് ശരിയല്ലെന്നും മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍(mv govindan master) സ‍‍ഭയില്‍ പറഞ്ഞു. സാധാരണ ജനങ്ങളുടെ ജീവിതം ഗുണമേന്മയുള്ളതാക്കി തീർത്തത് രാജ്യത്ത് കേരളം മാത്രമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അതേസമയം, സ്വർണക്കടത്തു കേസിൽ കേന്ദ്ര മന്ത്രിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ സബ്മിഷന് സ്പീക്കർ അനുമതി നിഷേധിച്ചു.

കേന്ദ്ര സർക്കാരിൻ്റെ പരിധിയിൽ വരുന്ന കാര്യം നിയമസഭയ്ക്ക് ചർച്ച ചെയ്യാൻ കഴിയില്ലെന്ന ക്രമപ്രശ്നം ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. നോട്ടീസ് ചട്ടവിരുദ്ധമെന്ന് നിയമമന്ത്രി ക്രമപ്രശ്നമായി ചൂണ്ടിക്കാട്ടി.  സർക്കാരിനു വിഷയം ചർച്ച ചെയ്യാൻ ഭയമാണെന്നായിരുന്നു പ്രതിപക്ഷ നേതാവിൻ്റെ ആരോപണം.

നോട്ടീസ് ചട്ടവിരുദ്ധമല്ലെന്നും. വിഷയത്തിൽ മറുപടി പറയാൻ മുഖ്യമന്ത്രി ഭയപ്പെടുന്നതായും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇത് ഭരണ – പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് വിഷയം സഭയ്ക്ക് പുറത്ത് ഉന്നയിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here