പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു; സംഭവം ഒരു ലക്ഷം രൂപ കൊടുത്ത് ഒതുക്കാന്‍ ശ്രമം

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നാലു പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു. ഛത്തിസ്ഗഢിലെ ജഷ്പുര്‍ ജില്ലയിലാണ് സംഭവമുണ്ടായത്. ബലാത്സംഗം നടന്ന ശേഷം സംഭവം ഒരു ലക്ഷം രൂപ കൊടുത്ത് ഒതുക്കിത്തീര്‍ക്കാന്‍ പഞ്ചായത്തിന്റെ ശ്രമവുമുണ്ടായി.

ഒരു വിവാഹ വിരുന്നു കഴിഞ്ഞു വരികയായിരുന്ന പതിനാറുകാരിയെ നാലു പേര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. തൊട്ടടുത്ത കാട്ടു പ്രദേശത്തേക്കു കൊണ്ടുപോയ കുട്ടിയെ പ്രതികള്‍ ബലാത്സംഗം ചെയ്തു. വിവരം അറിഞ്ഞ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെയും പിതാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി. കുറ്റകൃത്യം ഒതുക്കാന്‍ നോക്കിയവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് എസ്പി അറിയിച്ചു. പെണ്‍കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനായിരുന്നു പഞ്ചായത്തിന്റെ നിര്‍ദേശം. പതിനായിരം രൂപ കുട്ടിക്കു കൊടുക്കുകയും ബാക്കി തുക നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here