അവതാരകയായി കരിയര്‍ തുടക്കം; കേക്ക് മുറിച്ച് ബര്‍ത്ത് ഡേ ആഘോഷിച്ച് നടി ജുവല്‍ മേരി|Jewel Mary

പലരും അഭിനയത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുകയും മലയാളികളുടെ പ്രിയങ്കരരായി മാറുകയും ചെയ്തിട്ടുണ്ട്. അത്തരത്തില്‍ അവതരണ രംഗത്ത് നിന്നും അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടിയും അവതാരകയുമായ ജുവല്‍ മേരി.ഗോവിന്ദ് പദ്മസൂര്യയ്ക്ക് ഒപ്പം ഡി ഫോര്‍ ഡാന്‍സ് എന്ന പ്രോഗ്രാമില്‍ അവതാരകയായി എത്തിയ ശേഷമാണ് ജുവലിനെ മലയാളികള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. അത് ജുവലിന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവായി മാറി. മമ്മൂട്ടിയുടെ നായികയായി അഭിനയിക്കാന്‍ ജുവലിന് സിനിമയില്‍ നിന്ന് അവസരം ലഭിച്ചു. കമല്‍ സംവിധാനം ചെയ്ത ഉട്ടോപ്യയിലെ രാജാവിലാണ് ജുവല്‍ ആദ്യമായി നായികയായി അഭിനയിച്ചത്.

തൊട്ടടുത്ത ചിത്രത്തിലും ജുവല്‍ മമ്മൂട്ടിയുടെ നായികയായി തന്നെ അഭിനയിച്ചു. പത്തേമാരി എന്ന സിനിമയിലെ നളിനി എന്ന കഥാപാത്രമാണ് ജുവലിന്റെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്ന്. ഒരേ മുഖം, തൃശ്ശിവപേരൂര്‍ ക്ലിപ്തം, അണ്ണാദുരൈ, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹതിയായ ശേഷവും തന്റെ പ്രൊഫഷനില്‍ നിന്ന് ജുവല്‍ വിട്ടുനിന്നിട്ടുമില്ല.ഇപ്പോഴിതാ തന്റെ ജന്മദിനം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ജുവല്‍ ആരാധകര്‍ക്ക് ഒപ്പം പങ്കുവച്ചിരിക്കുകയാണ്. ‘സന്തോഷ ജന്മദിനം കുട്ടിക്ക്’ എന്ന ക്യാപ്ഷനോടെ നല്‍കിയ പോസ്റ്റിന് താഴെ സഹതാരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് ജുവലിന് ജന്മദിനം ആശംസിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്. തമിഴില്‍ വിജയ് സേതുപതിക്ക് ഒപ്പമുള്ള മാമനിതനാണ് ജുവലിന്റെ അവസാനം ഇറങ്ങിയ സിനിമ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here