ADVERTISEMENT
വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്നും കോണ്‍ഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതെന്നും പി ജയരാജന്‍ പറഞ്ഞു. ഈ വിഷയത്തില്‍ നേതൃത്വത്തിന് മൗനം പാലിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും വര്‍ഗ്ഗീയ സംഘടനകളുമായുള്ള പ്രീണനം നേരത്തെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ വഴി തന്നെയാണ് സതീശനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്; ഇപ്പോൾ പറയുന്നത് പച്ചക്കള്ളം: ആർ വി ബാബു
വി ഡി സതീശൻ(vd satheesan) ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും പച്ചക്കള്ളം പറയുകയാണെന്നും ആർഎസ്എസ് നേതാവ് ആർ വി ബാബു. ഒരു വർഗീയ വാദിയുടെയും വോട്ട് നേടിയില്ല എന്ന് സതീശൻ പറയുന്നു. എന്നാൽ 2001-ൽ സതീശൻ മത്സരിച്ചപ്പോൾ RSS നേതാവിനെ കണ്ട് സഹായം ചോദിച്ചിരുന്നു.
കോൺഗ്രസും RSS ഉം പരസ്പരം വോട്ട് ചോദിക്കുന്നത് യാഥാർത്ഥ്യമാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സതീശന്റെ സ്വാർത്ഥ താത്പര്യങ്ങൾ നടക്കാതെ വന്നപ്പോഴാണ് RSS ശത്രുവായത്.
സതീശൻ നിരന്തരമായി RSS നെ വിമർശിക്കുന്നത് കണ്ടപ്പോഴാണ് ഫോട്ടോ ഇട്ടത്. ആ ഫോട്ടോ തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിക്കട്ടെയെന്നും ഇക്കാര്യത്തിൽ സതീശനെ വെല്ലുവിളിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.