ക്യൂട്ട് ചാര്‍ജ്; ടിക്കറ്റിന് 100 രൂപ ഈടാക്കി ഇന്‍ഡിഗോ; സോഷ്യല്‍മീഡിയയില്‍ തരംഗമായി ഒരു വിമാന ടിക്കറ്റ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം ഒരു വിമാന യാത്രയുടെ ടിക്കറ്റാണ്. ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തൊരാള്‍ പങ്കുവെച്ച ടിക്കറ്റ് ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടിക്കറ്റ് നിരക്കുകളുടെ കൂട്ടത്തില്‍ ക്യൂട്ട് ചാര്‍ജ് എന്ന പേരില്‍ 100 രൂപ ഈടാക്കിയതാണ് ടിക്കറ്റ് ഇത്രയും താരമാകാന്‍ കാരണം.

ശാന്തനു എന്ന യാത്രക്കാരനാണ് ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തതിന്റെ ടിക്കറ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്. ‘വിഷമിക്കേണ്ട ആരെങ്കില്‍ ഞാന്‍ ക്യൂട്ട് ആണെന്ന് പറഞ്ഞാല്‍ 100 രൂപ അങ്ങോട്ട് നല്‍കാമെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിനകം ശാന്തനുവിന്റെ ട്വീറ്റിന് 663 റീട്വീറ്റുകളും 8500ലധികം ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

സംഭവമിങ്ങനെ:

‘പ്രായംകൂടുന്തോറും ഞാന്‍ കൂടുതല്‍ സുന്ദരനാകുകയാണെന്ന് എനിക്കറിയാം. അതിന് എന്നോട് ഇന്‍ഡിഗോ പണം ഈടാക്കാന്‍ തുടങ്ങും’ എന്നായിരുന്നു ടിക്കറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് അയാള്‍ ട്വീറ്റ് ചെയ്തത്. എയര്‍ഫയര്‍ ചാര്‍ജസ്, സീറ്റ് ഫീ, കണ്‍വീനിയന്റ് ഫീ, എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഫീ, യൂസ് ഡെവലപ്മെന്റ് ഫീ എന്നിവക്കൊപ്പമായിരുന്നു ക്യൂട്ട് ചാര്‍ജ് എന്ന പേരില്‍ 100 രൂപ ഇന്‍ഡിഗോ ഈടാക്കിയത്. എന്നാല്‍ എന്താണീ ‘ക്യൂട്ട് ഫീ’ എന്ന് പലര്‍ക്കും പിടികിട്ടിയില്ല.കോമണ്‍ യൂസര്‍ ടെര്‍മിനല്‍ എക്യുപ്മെന്റിനെയാണ് ‘ക്യൂട്ട്’ സൂചിപ്പിക്കുന്നത്. എയര്‍പോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്റ്റിങ് മെഷീനുകള്‍, എസ്‌കലേറ്ററുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവയുടെ ഉപയോഗത്തിന് ഈടാക്കുന്ന തുകയാണ് ഇത്. സാധാരണയായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഈടാക്കുന്ന ചാര്‍ജാണിത്. അതേസമയം ട്വീറ്റ് വൈറലായതോടെ നിരവധിപേരാണ് പ്രതികരണവുമായി എത്തിയത്. ചിലര്‍ ‘ക്യൂട്ട് ഫീ’ എന്താണെന്ന വിശദീകരിച്ചു. സൗന്ദര്യംകൂടിപ്പോയതുകൊണ്ടാണ് ക്യൂട്ട് ഫീ എന്നും അങ്ങനെയാണെങ്കില്‍ എനിക്ക് ഒക്കെ ഒരു ലക്ഷം രൂപവരേയെങ്കിലും ക്യൂട്ട് ഫീ ഇനത്തില്‍ കൊടുക്കേണ്ടി വരുമെന്നായിരുന്നു ഒരാളുടെ കമന്റ്. രസകരമായ കമന്റുകളാണ് ഇതിനെച്ചുറ്റിപ്പറ്റി ട്വിറ്ററില്‍ സജീവമാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News