Srilanka: ലങ്കയിലേക്ക് സൈന്യത്തെ അയക്കില്ല: ഇന്ത്യ

ജനകീയ പ്രക്ഷോഭം തുടരുന്ന കൊളംബോയിലേക്ക് ഇന്ത്യ(India) സൈന്യത്തെ അയക്കുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ശ്രീലങ്കയിലെ(Srilanka) ഇന്ത്യന്‍ ഹൈക്കമീഷന്‍. ഇത്തരത്തില്‍ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് ഹൈക്കമീഷന്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തിനും പുരോഗതിക്കുമായുള്ള ശ്രീലങ്കന്‍ ജനതയുടെ പോരാട്ടത്തിനൊപ്പമാണ് ഇന്ത്യയെന്ന് വിദേശ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവിച്ചിട്ടുണ്ടെന്നും ട്വീറ്റില്‍(Tweet)പറഞ്ഞു.

ഗോതബായയും മഹിന്ദയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും ഇവരെ അട്ടിമറിച്ച ആള്‍ക്കൂട്ട പ്രവൃത്തിയെ അംഗീകരിക്കാനാകില്ലെന്നും ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തിരുന്നു. ആള്‍ക്കൂട്ടത്തെ നേരിടാന്‍ ശ്രീലങ്ക ആവശ്യപ്പെട്ടാല്‍ ഇന്ത്യ സൈനിക സഹായം ലഭ്യമക്കണമെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ഇന്ത്യ ലങ്കയിലേക്ക് സൈന്യത്തെ അയക്കുന്നതായ പ്രചാരണം വീണ്ടും സജീവമായത്. കഴിഞ്ഞ ദിവസം മഹിന്ദ രജപക്സെയും കുടുംബവും ഇന്ത്യയിലേക്ക് കടന്നതായും പ്രചാരണമുണ്ടായി. ഇതും ഹൈക്കമീഷന്‍ നിഷേധിച്ചു.

മഹാരാഷ്ട്രയിലെ മഴക്കെടുതി: അഞ്ച് ജില്ലകള്‍ക്ക് ‘റെഡ്’ അലര്‍ട്ട്, മുംബൈയില്‍ ‘ഓറഞ്ച്’

മഹാരാഷ്ട്രയുടെ(Maharashtra) കിഴക്കന്‍ ജില്ലകളില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക്(heavy rain) സാധ്യതയുണ്ടെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി.

സംസ്ഥാനത്ത് കോലാപ്പൂര്‍, പാല്‍ഘര്‍, നാസിക്, പൂനെ, രത്നഗിരി ജില്ലകളില്‍ ജൂലൈ 14 വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 3 ദിവസത്തേക്ക് മുംബൈയിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്. മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ മൊത്തം 76 പേര്‍ മരിക്കുകയും 838 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഇടിമിന്നല്‍, മണ്ണിടിച്ചില്‍, കൂടാതെ മരങ്ങള്‍ കട പുഴകി വീണുമാണ് മരണം സംഭവിച്ചത്. 125ഓളം കന്നു കാലികളും ചത്തതായി സംസ്ഥാന ദുരന്തനിവാരണസേന അറിയിച്ചു.

ഗഡ്ചിരോളി ജില്ലയില്‍ മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ട് ചെയ്യുന്നു. ശക്തിയായി തുടരുന്ന മഴയില്‍ നാസിക് ജില്ലയിലെ നിരവധി നദികളിലെ ജലനിരപ്പ് ഉയരാന്‍ കാരണമായി. മുംബൈയിലും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മിതമായ മഴയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ മഴ ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. നഗരത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

നാസിക് ജില്ലയില്‍ കനത്ത മഴ തുടരുകയും പല നദികളിലെ ജലനിരപ്പ് ഉയരുകയും ഗോദാവരി നദിയുടെ സമീപത്തായി സ്ഥിതി ചെയ്യുന്ന നിരവധി ക്ഷേത്രങ്ങള്‍ വെള്ളത്തിനടിയിലാവുകയും ചെയ്തു.

കിഴക്കന്‍ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ മൂന്ന് പേര്‍ ഒഴുകിപ്പോയെന്നും അവരുടെ മൃതദേഹങ്ങള്‍ പിന്നീട് പുറത്തെടുത്തതായും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് (ഡിഐഒ) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കനത്ത മഴയെ തുടര്‍ന്ന് 129 സ്ഥലങ്ങളില്‍ നിന്നായി 353 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel