Mathew Kuzhalnadan: മാത്യു കുഴല്‍നാടന്റെ പരീക്ഷാ ക്രമക്കേട് പുറത്ത്

മാത്യു കുഴല്‍നാടന്റെ(Mathew Kuzhalnadan) പരീക്ഷാ ക്രമക്കേട് പുറത്ത്. പ്രീ ഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ ക്രമക്കേടിന് ശിക്ഷിക്കപ്പെട്ടിരുന്നുവെന്ന് വിവരാവകാശ രേഖയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടന്‍ പരീക്ഷാ ക്രമക്കേട് നടത്തിയതിന്റെ ഭാഗമായി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡീ ബാര്‍ ചെയ്യപ്പെട്ടിരുന്നുവെന്നാണ് വിവരാവകാശ രേഖ. 1992-94 ബാച്ചില്‍ പ്രീ ഡിഗ്രി വിദ്യാര്‍ത്ഥിയായി കോതമംഗലം എംഎ കോളജില്‍ പഠിക്കുന്ന കാലയളവിലാണ് മാത്യു കുഴല്‍നാടന്‍ പരീക്ഷാ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് പിടിക്കപ്പെട്ടത്.

സുധാകരന്റെ വഴി തന്നെയാണ് സതീശനും പിന്തുടരുന്നത്; സതീശന്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്ന് പി ജയരാജന്‍

വി ഡി സതീശന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തതില്‍ അതിശയമില്ലെന്നും കോണ്‍ഗ്രസ് കാലങ്ങളായി തുടരുന്ന സമീപനത്തിന്റെ ഭാഗമാണിതെന്നും പി ജയരാജന്‍ പറഞ്ഞു. ഈ വിഷയത്തില്‍ നേതൃത്വത്തിന് മൗനം പാലിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്നും വര്‍ഗ്ഗീയ സംഘടനകളുമായുള്ള പ്രീണനം നേരത്തെ ഉള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ വഴി തന്നെയാണ് സതീശനും പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News