Aji krishnan : HRDS സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ആദിവാസി ഭൂമി കൈയ്യേറിയ കേസിൽ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി തള്ളി.
മണ്ണാർക്കാട് എസ് സി എസ് ടി കോടതിയാണ് അജി കൃഷ്ണന്റെ ജാമ്യാപേക്ഷ തള്ളിയത്. അജി കൃഷ്ണനെതിരെ സമാനമായ പരാതികൾ ഉള്ളതുകൊണ്ടും , കേസിലെ കൂട്ടുപ്രതികളെ കുറിച്ച് കൂടുതൽ അറിയാൻ ഉള്ളതുകൊണ്ടുമാണ് ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചത് .

ഇന്ന് വൈകുന്നേരം 4 മണി മുതൽ നാളെ വൈകുന്നേരം 4 മണി വരെ പോലീസ് കസ്റ്റഡിയിൽ വെക്കാനാണ് കോടതി അനുമതി .
അതെ സമയം ഏറെ വിവാദത്തിൽ പെട്ട ഒരാളെ HRDട സംരക്ഷിക്കുന്നുണ്ട് എന്നും അതിന്റെ പക തീർക്കുകയാണ് സർക്കാർ എന്നും അജി കൃഷ്ണൻ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു .

ഷോളയൂര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ട രാമന്‍ എന്നയാളുടെ പരാതിയിലാണ് പോലീസ് അജി കൃഷ്ണനെതിരെ കേസ് എടുത്തത് . ഒന്നര വര്‍ഷം മുമ്പ് കൊടുത്ത പരാതിയില്‍ നേരത്തേ കേസെടുത്തിരുന്നെങ്കിലും മറ്റു നടപടികളിലേക്ക് പോലീസ് കടന്നിരുന്നില്ല. ഈ കേസിലാണ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ അറസ്റ്റ് നടപടികളിലേക്ക് പോലീസ് എത്തിയതും അജി കൃഷ്ണനെ കസ്റ്റഡിയിൽ വെക്കാൻ കോടതി അനുമതി നൽകിയതും . പട്ടികജാതി/പട്ടിക വര്‍ഗ(അതിക്രമം തടയല്‍) നിയമപ്രകാരമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News