ADVERTISEMENT
ജെയിംസ് ബോണ്ട് തീം മ്യൂസിക് ഒരുക്കിയ ബ്രിട്ടീഷ് സംഗീതജ്ഞൻ മോണ്ടി നോർമൻ (94) അന്തരിച്ചു. ലോക പ്രശസ്‌തമായ ജെയിംസ് ബോണ്ട് തീം മ്യൂസിക്ക് അദ്ദേഹമാണ് ഒരുക്കിയത്.
അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് മരണ വാർത്ത അറിയിച്ചത്. 1928ൽ കിഴക്കേ ലണ്ടനിൽ ഒരു ജൂത കുടുംബത്തിലാണ് ജനിച്ചത്. വലിയ ബാൻഡുകളിൽഗായകനായാണ് അദ്ദേഹം തന്റെ സംഗീത ജീവിതം ആരംഭിച്ചത്.
പിന്നീട് ‘സോംഗ്‌ബുക്ക്’, ‘പോപ്പി ആൻഡ് മേക്ക് മി ആൻ ഓഫർ’ എന്നിവയുൾപ്പെടെയുള്ള സിനിമകൾക്കും ക്ലിഫ് റിച്ചാർഡിനെപ്പോലുള്ള പോപ്പ് താരങ്ങൾക്കുമായി ഗാനങ്ങൾ ഒരുക്കി. 1962-ൽ പുറത്ത് ഇറങ്ങിയ ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഡോ. നോ’യ്ക്ക് വേണ്ടിയാണ് നോർമൻ ലോക ശ്രദ്ധ നേടിയ ഐകോണിക് തീം മ്യൂസിക്ക് ഒരുക്കിയിരുന്നത്.
തുടർന്നുള്ള ബോണ്ട് സീരീസിലെ 24 ചിത്രങ്ങളിലും ഈ തീം മ്യൂസിക് ഭാഗമായിരുന്നു. ബ്രിട്ടീഷ് കോമഡി ചിത്രമായ ‘മേക്ക് മി ആന്‍ ഓഫറാ’ണ് മോണ്ടിയുടെ ആദ്യ ചിത്രം. ‘എക്പ്രസോ ബോങ്കോ’, ‘സോംഗ്ബുക്ക്’, ‘പോപ്പി’ തുടങ്ങിയവയാണ് മറ്റു സംഗീതജ്ഞൻ്റെ ശ്രദ്ധിക്കപ്പെട്ട മറ്റു ചിത്രങ്ങള്‍.
1962-ല്‍ ടെറന്‍സ് യങ് സംവിധാനം ചെയ്ത ആദ്യത്തെ ജെയിംസ് ബോണ്ട് ചിത്രമായ ‘ഡോ. നോ’യ്ക്കായി സംഗീതം ഒരുക്കിയിരുന്നെങ്കിലും സിനിമയുടെ നിര്‍മാതാക്കള്‍ തൃപ്തി വരാതെ ഈ സംഗീതം പുനര്‍ക്രമീകരിക്കുവാനായി ജോണ്‍ ബാരിയെ ഏല്‍പ്പിക്കുകയായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.