Surabhi; ബുളളറ്റ് സോങ്ങിൽ ആടി തിമിർത്ത് നടി സുരഭി; റീൽസിൽ കുടുങ്ങി അനൂപ് മേനോൻ

ബുളളറ്റ് സോങ്ങിൽ ആടി തിമിർത്ത് നടി സുരഭി. പത്മയിലെ നായകൻ അനൂപ് മേനോപ്പം രസകരമായൊരു​ റീൽ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ താരം. റീലിനായി സുരഭി തിരഞ്ഞെടുത്തത് ഇന്‍സ്റ്റഗ്രാമില്‍ ട്രെൻഡായി മാറിയ ബുളളറ്റ് സോങ്ങാണ്. റീല്‍സില്‍ കുടുങ്ങി അനൂപ് മേനോന്‍ എന്ന അടിക്കുറിപ്പോടെയുളള വീഡിയോയില്‍ സ്‌ക്രിപ്റ്റ് എഴുതുന്ന അനൂപിന്റെ അരികില്‍ നിന്ന് നൃത്തം ചെയ്യുന്ന സുരഭിയെ കാണാം.

തിയേറ്ററിലെത്തും മുൻപ് തന്നെ ടീസറുകളിലൂടെയും മറ്റും ഏറെ ജനശ്രദ്ധ നേടാൻ ‘പത്മ’യ്ക്ക് കഴിഞ്ഞിട്ടുണ്ട്. നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രമായ ‘പത്മ’ ജൂലൈ 15നാണ് തിയേറ്ററുകളിൽ എത്തുന്നത്.

അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. അഭിനയം, നിർമ്മാണം എന്നതിനൊപ്പം തന്നെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയതും അനൂപ് മേനോൻ ആണ്.

അതേസമയം, ചിത്രത്തിന്റെ പ്രേക്ഷകശ്രദ്ധ നേടുന്ന മറ്റൊരു ടീസറും അണിയറക്കാര്‍ കുറച്ചുദിവസങ്ങൾക്ക് മുൻപ് പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ അഭിനേതാക്കളായല്ല, മറിച്ച് അനൂപ് മേനോനും സുരഭി ലക്ഷ്‍മിയുമായിത്തന്നെയാണ് ഈ ടീസറില്‍ താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ സിനിമ പൊട്ടിയാല്‍ അനൂപിന് എന്ത് നഷ്ടം ഉണ്ടാവുമെന്നാണ് സുരഭിയുടെ ചോദ്യം. കിടപ്പാഴമൊഴിച്ച് ബാക്കി സിനിമയിൽ നിന്ന് ഉണ്ടാക്കിയത് എല്ലാം പോകുമെന്ന് പറയുന്ന അനൂപിനോട് കിടപ്പാടം കിട്ടും അല്ലേ എന്നാണ് സുരഭിയുടെ മറുചോദ്യം. കിടപ്പാടം പോയിട്ടുള്ള എത്ര നിർമ്മാതാക്കളാ നമുക്കുള്ളത് എന്നും. വലിയ പ്രേക്ഷകസ്വീകാര്യതയാണ് രസകരമായ ഈ ടീസറിന് ലഭിക്കുന്നത്.

അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. അനൂപിൻറെ തന്നെ തിരക്കഥയിൽ ഒരുക്കിയ കിംഗ് ഫിഷ് ആണ് ആദ്യ ചിത്രം. ടെക്സാസ് ഫിലിം ഫാക്റ്ററിയുടെ ബാനറിൽ അംജിത്ത് എസ് കോയ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രഞ്ജിത്ത് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം ഇനിയും പ്രദർശനത്തിനെത്തിയിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here