M Swaraj : രാജ്യത്ത് വിയോജിപ്പുള്ളവരെ കൊന്നുതള്ളിയ ചരിത്രമുള്ളവരാണ് ആർഎസ്എസ്: എം സ്വരാജ്

രാജ്യത്ത് വിയോജിപ്പുള്ളവരെ കൊന്നുതള്ളിയ ചരിത്രമുള്ളവരാണ് ആർഎസ്എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വർത്തമാനകാലത്ത് ഗാന്ധിയെ സൗകര്യപൂർവം വിസ്മരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

ഗാന്ധിജിയെ അനുസ്മരിക്കുമ്പോഴും അദ്ദേഹത്തെ എന്തിന് കൊന്നുവെന്നത് മറച്ചുവയ്ക്കുകയും ആർഎസ്എസ് അജൻഡ നടപ്പാക്കുകയുമാണ് വലതുപക്ഷ മാധ്യമങ്ങൾ ചെയ്യുന്നത്. രാഷ്ട്രപിതാവിനെ വെടിവച്ചുകൊന്നവർ നേതൃത്വം നൽകുന്ന കേന്ദ്ര ഭരണകൂടം രാജ്യത്തിന്റെ മതനിരപേക്ഷതയെ തകർക്കാൻ ശ്രമിക്കുകയാണ്.

കോൺഗ്രസും ആർഎസ്എസ്സും രാജ്യത്ത് യോജിപ്പിന്റെ പാത തുടങ്ങിയിട്ട് വർഷങ്ങളായി. കോൺഗ്രസ് നേതൃത്വം നൽകിയ സർക്കാരാണ് സ്റ്റാമ്പ് പുറത്തിറക്കി സവർക്കറെ ആദരിച്ചത്. ഇപ്പോഴും കൈപ്പത്തിയും താമരയും കൈകോർത്തുപിടിച്ച് നടക്കുന്ന കാഴ്ചയാണ് രാജ്യത്ത് കാണാൻ കഴിയുന്നത്.

രാഹുൽ ഗാന്ധി ഭാവിയിൽ ബിജെപി മന്ത്രിസഭയിൽ സഹമന്ത്രിയായി വന്നാലും അത്ഭുതപ്പെടാനില്ല. ഈ ചരിത്ര തുടർച്ചയാണ് വി ഡി സതീശന്റെ പ്രവർത്തനത്തിലൂടെ കാണാൻ കഴിഞ്ഞത്. ആർഎസ്എസ്സിൽ നിന്ന് ഇന്ത്യയെ സംരക്ഷിക്കാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കോൺഗ്രസിന് കഴിയില്ല.

കേരളത്തിൽ സമാധാന അന്തരീക്ഷം തകർക്കാനും ഇടതുമുന്നണി സർക്കാരിനെ അസ്ഥിരപ്പെടുത്താനും കോൺഗ്രസ്സും ആർഎസ്എസ്സും ചില മാധ്യമങ്ങളും ചേർന്ന് അജണ്ടകൾ നടപ്പിലാക്കുകയാണ്. മനസ്സിലുള്ള വിഷം വാക്കുകളിലൂടെയും എഴുത്തിലൂടെയും മാത്രമല്ല വരകളിലൂടെയും ചിത്രീകരിക്കുകയാണ് ചിലർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News