P Rajeev: പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനം: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനമെന്ന് മന്ത്രി പി രാജീവ്(P Rajeev). ഒരിക്കല്‍ ഉന്നയിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നു. സഭാ നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. അത് ശരിയായ രീതിയല്ല. സ്പീക്കര്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷവും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് വേദകരമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു.

ലോകകാര്യങ്ങള്‍ നോക്കേണ്ട മന്ത്രി ഫ്ളൈഓവര്‍ കാണാന്‍ വന്നതെന്തിന്? വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ മുഖ്യമന്ത്രി

വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ(S Jaishankar) തിരുവനന്തപുരം(Thiruvananthapuram) സന്ദര്‍ശനം അടുത്ത ലോക സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). ലോക കാര്യങ്ങള്‍ നോക്കുന്ന തിരക്കുള്ള കേന്ദ്രമന്ത്രി കഴക്കൂട്ടം ഫ്‌ലൈ ഓവര്‍ നോക്കാന്‍ കേരളത്തില്‍ വന്നുവെങ്കില്‍ അതിന്റെ ചേതോവികാരം ജനങ്ങള്‍ക്ക് മനസിലാകുമെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. കഴക്കൂട്ടം മണ്ഡലത്തില്‍ ബി.ജെ.പിയെ ജയിപ്പിച്ചു കൊടുക്കാനുള്ള ഉത്തരവാദിത്തം ജയ്ശങ്കറിനെ ഏല്‍പിച്ചുവെന്നാണ് കേള്‍ക്കുന്നത്. ദേശീയപാതാവികസനത്തിന്റെ അവകാശവാദവുമായി ചിലര്‍ രംഗത്തുവരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ എന്ന ലക്ഷ്യത്തോടെ തന്നെയാണ് കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ കേന്ദ്രമന്ത്രിമാരുടെ സന്ദര്‍ശനം നടന്നുകൊണ്ടിരിക്കുന്നത്. ബി.ജെ.പി. വൃത്തങ്ങള്‍ തുറന്നുപറയുന്നില്ലെങ്കിലും വിദേശകാര്യമന്ത്രി ജയശങ്കറും തിരുവനന്തപുരത്ത് എത്തിയത് ഇതിന് തന്നെയാണ്. കഴിഞ്ഞദിവസം എത്തിയ ജയശങ്കര്‍ മൂന്നുദിവസമാണ് തിരുവനന്തപുരത്ത് പര്യടനം നടത്തുക. ആദ്യദിവസം യുവാക്കളും വിദ്യാര്‍ഥികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു.

ജയ്ശങ്കറിന്റെ സന്ദര്‍ശനത്തിലെ രാഷ്ട്രീയലക്ഷ്യം തിരിച്ചറിഞ്ഞ് അത് തുറന്നുകാട്ടുന്ന സമീപനമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ദേശീയപാതാ വികസനത്തില്‍ അവകാശവാദവുമായി ചിലര്‍ വരുന്നുണ്ടെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. കഴക്കൂട്ടം ഫ്ളൈ ഓവറില്‍ ജയശങ്കര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ വിമര്‍ശനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel