
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…ആറ് ട്രെയിനുകള്‍ വൈകി ഓടുന്നു. റെയില്‍ പാളത്തില്‍ ക്രെയിന്‍ കുടുങ്ങിയതിനെത്തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ഒറ്റപ്പാലത്തിനും പാലക്കാടിനും ഇടയിലാണ് ഗതാഗത തടസ്സം.
ആറു ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അറിയിച്ചു. ഒറ്റപ്പാലം മാന്നന്നൂരില്‍ മേല്‍പ്പാല നിര്‍മാണത്തിനു കൊണ്ടുവന്ന ക്രെയിനാണ് ട്രാക്കില്‍ കുടുങ്ങിയത്. ഒരു ട്രാക്കിലൂടെ ഇരുഭാഗത്തേക്കുമുള്ള ട്രെയിനുകള്‍ കടത്തിവിട്ട് ഭാഗികമായി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here