ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ഓ മേരി ലൈല’ യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പോസ്റ്ററിൽ റൊമാന്റിക് ലുക്കിലാണ് ആന്റണി. വെയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കൽ ഈ ചിത്രത്തിൽ നായികയാവുന്നു.
ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രം ഡോ.പോൾസ് എന്റർടെയ്ൻമെന്റ്സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു.
ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം നവാഗതനായ അനുരാജ് ഒ ബി എഴുതുന്നു.
ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ ബിഗ് ബഡ്ജറ്റ് മൂവിയായിട്ടാണ് ഒരുക്കിയിരിക്കുന്നത്.. ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, നന്ദു, സെന്തിൽ, ബ്രിട്ടോ ഡേവിസ് , നന്ദന രാജൻ, ശിവകാമി, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here