മഴയാണെങ്കിൽ എന്താ…? ചര്‍മ്മ സംരക്ഷണത്തിന് ‘നോ’ കോംപ്രമൈസ്

മഴക്കാലമാണെന്നു കരുതി നമ്മള്‍ ചര്‍മ്മ സംരക്ഷണം വേണ്ട രീതിയില്‍ നടത്താതിരിക്കുന്നത് ശരിയായ കാര്യമല്ല. എല്ലാ സീസണിലും നമ്മള്‍ ചര്‍മ്മത്തിന് വേണ്ട രീതിയില്‍ പരിപാലനം നല്‍കണം. എന്നാല്‍ മാത്രമാണ് സ്‌കിന്‍ അലര്‍ജികള്‍ കുറയ്ക്കുന്നതിനും അതുപോലെ നല്ല ആരോഗ്യമുള്ള ചര്‍മ്മം ഉണ്ടാകുന്നതിനും സഹായിക്കുകയുള്ളൂ. ഇത്തരത്തില്‍ ചര്‍മ്മം സംരക്ഷിക്കുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

1. അമിതമായി സ്‌ക്രബ് ചെയ്യുന്നത് ഒഴിവാക്കാം

ഏതൊരു ഫേയ്‌സ്പാക്ക് ഉപയോഗിക്കുമ്പോഴും മുഖം മസാജ് ചെയ്യുന്നത് നല്ലതാണെന്ന് പറയാറുണ്ട്. അത് മുഖത്തെ ബ്ലഡ് സര്‍കുലേഷന്‍ കൂട്ടുന്നതിനും അതുപോലെ, എന്നാല്‍, മഴക്കാലത്ത് മുഖത്തിനും അതുപോലെ ചര്‍മ്മത്തിനും അധികം വരള്‍ച്ച അനുഭവപ്പെടാത്തതിനാല്‍ നമ്മള്‍ അധികമായി മസാജ് ചെയ്യുന്നത് മുഖത്ത് കുരുക്കള്‍ രൂപപ്പെടുന്നതിന് കാരണമാകുന്നു. അതുകൊണ്ട് അമിതമായി മസാജ് ചെയ്യാതിരിക്കുന്നത് നല്ലതാണ്.

2. സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുവാന്‍ മറക്കരുത്.

വേനല്‍കാലത്ത് മാത്രമല്ല, മഴക്കാലത്തും സണ്‍സ് സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. മഴക്കാലത്ത് നമുക്ക് ചൂട് അനുഭവപ്പെടുകയില്ലെങ്കിലും നമ്മളുടെ ചര്‍മ്മത്തെ ഇത് കാര്യമായി ബാധിക്കും. ഇത്തരം പ്രശ്‌നങ്ങള്‍ കുറയ്ക്കുവാന്‍, അത് ഏത് കാലാവസ്ഥയിലായാലും എസ്പിഎഫ് 30ന് മേലെ ഉള്ള സണ്‍സ് സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. ഇത് ചര്‍മ്മ സംരക്ഷണത്തിന്റെ ഭാഗമാണ്. നമ്മള്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍പോലും സണ്‍സ്‌ക്രീന്‍ പുരട്ടണം എന്നാണ് പറയപ്പെടുന്നത്.

3. കാലമൈന്‍ ലോഷന്‍ പുരട്ടാം

ചര്‍മ്മം മോയ്‌സ്ച്വറൈസ് ചെയ്ത് നിലനിര്‍ത്തേണ്ടത് അനിവാര്യമായ കര്യമാണ്. ഇതിനായി മഴക്കാലമായതുകൊണ്ടുതന്നെ കാലമൈന്‍ ലോഷന്‍ ഉപയോഗിക്കാവുന്നതാണ്. ഇത്, ചര്‍മ്മത്തെ അലര്‍ജികളില്‍ നിന്നും സംരക്ഷിക്കുന്നതിനും അതുപോലെ, ചര്‍മ്മം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

4. സാലിസിലിക് ആസിഡ് അടങ്ങിയ ഫേയ്‌സ് വാഷ് ഉപയോഗിക്കാവുന്നതാണ്

മഴക്കാലത്ത് നല്ല ഓയ്‌ലി സ്‌കിന്‍ ഉള്ളവരാണെങ്കില്‍ ഇവര്‍ തീര്‍ച്ചയായും ഉപയോഗിക്കേണ്ട ഒരു ഫേയ്‌സാവാഷാണ് സാലിസിലിക് ആസിഡ് അടങ്ങിയ ഫേയ്‌സ് വാഷ്. ഇത് ചര്‍മ്മത്തെ എണ്ണമയമെല്ലാം നീക്കം ചെയ്ത് മുഖം നല്ല ക്ലീന്‍ ആക്കിയെടുക്കുവാന്‍ സഹായിക്കും. അതുപോലെ, വരണ്ട ചര്‍മ്മമുള്ളവര്‍ക്ക് കടലമാവ് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.

5. അമിതമായി മേയ്ക്കപ്പ് ഇടാതിരിക്കാം

മഴക്കാലത്ത് അമിതമായി മേയ്ക്കപ്പ് ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ല കാര്യം. ഇത് മുഖത്തെ കോശങ്ങളെ നശിപ്പിക്കുന്നതിനും അതുപോലെ, മുഖത്ത് അലര്‍ജികള്‍ വരുന്നതിനും കാരണമാകുന്നു. അതുകൊണ്ട്, ചര്‍മ്മം നല്ല രീതിയില്‍ നിലനിര്‍ത്തുവാന്‍ മിതമായി മേയ്ക്കപ്പ് ഇടുന്നതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

6. നന്നായി വെള്ളം കുടിക്കുക

വേനല്‍കാലത്തെ അപേക്ഷിച്ച് മഴക്കാലത്ത് വെള്ളം കുടിക്കുവാന്‍ തോന്നിയെന്ന് വരികയില്ല. എന്നാല്‍, കൃത്യമായി വെള്ളം കുടിക്കേണ്ടത് ചര്‍മ്മത്തിനും അതുപോലെ, മൊത്തത്തിലുള്ള ആരോഗ്യത്തിനും അനിവാര്യമാണ്. അതുകൊണ്ട് തന്നെ തിളപ്പിച്ചാറിയ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്.

7. സോപ്പ് ഫ്രീ ക്ലെന്‍സര്‍ ഉപയോഗിക്കാം

സോപ്പ് ഫ്രീയായിട്ടുള്ള ക്ലെന്‍സര്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മ്മം വരണ്ടുപോകുന്നത് തടയുന്നതിന് സഹായിക്കുന്നുണ്ട്. അത് ഏത് കാലാവസ്ഥയിലായാലും ചര്‍മ്മം വരണ്ടുപോകാതെ ശ്രദ്ധിക്കേണ്ടത് അനിവാര്യമായ കാര്യമാണ്. അതുപോലെ ഫേയ്‌സ് വാഷ് ഉപയോഗിക്കുന്നതിന് മുന്‍പ് മുഖത്ത് നിങ്ങള്‍ ഉപയോഗിക്കുന്ന ഓയില്‍ തേച്ചതിനുശേഷം ഫേയ്‌സ്വാഷ് ഉപയോഗിക്കാവുന്നതാണ്. ഇത്, ദിവസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉപയോഗിക്കുന്നത് നല്ലതാണ്.

8. ക്ലേ മാസ്‌ക് ഉപയോഗിക്കാം

ചര്‍മ്മത്തെ മോയ്ച്വര്‍ ചെയ്ത് അഴുക്കള്‍ നീക്കം ചെയ്ത് നല്ലരീതിയില്‍ സംരക്ഷിക്കുന്നതിന് ഏറ്റവുമധികം സഹായിക്കുന്ന ഒന്നാണ് ക്ലേ മാസ്‌ക്. കടയില്‍ നിന്നും വാങ്ങുന്ന ക്ലേമാസ്‌കുകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്. അല്ലെങ്കില്‍, മുള്‍ട്ടണി മിട്ടി ഉപയോഗിക്കാവുന്നതാണ്. ഇവ ഉപയോഗിക്കുന്നത് ചര്‍മ്മത്തിന് നല്ലതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News