Bear : അയ്യോ ഇത് ഞാനോ ? സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടി കരടി; വീഡിയോ വൈറല്‍

സ്വന്തം രൂപം കണ്ണാടിയില്‍ കണ്ട് ഞെട്ടിയ കരടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. മരത്തടിയില്‍ കെട്ടിവച്ച കണ്ണാടിയില്‍ നോക്കിയതും കരടി ഭയന്ന് വിറക്കുകയായിരുന്നു. പ്രദേശത്തൂടെ പോയിരുന്ന കരടി കണ്ണാടി കണ്ടപ്പോള്‍ പെട്ടെന്ന് നോക്കുകയും സ്വന്തം രൂപം കണ്ട് പരിഭ്രാന്തിയിലാകുകയുമായിരുന്നു.

കണ്ട ഉടന്‍ ചാടി കണ്ണാടിയുടെ പിറകിലേക്ക് പോകുകയും മറ്റൊരു കരടി പിന്നിലുണ്ടോ എന്ന് നോക്കുകയും ചെയ്തു.പിന്നീട് കണ്ണാടി താഴെയിട്ട ശേഷം മറ്റെ കരടി എവിടെയെന്ന് കണ്ണാടിയില്‍ വീണ്ടും അന്വേഷിച്ചു. വനത്തില്‍ വച്ച് നടന്ന സംഭവം സോഷ്യലല്‍ മീഡിയയില്‍ ഏറ്റെടുക്കുകയായിരുന്നു . നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്.

https://twitter.com/SlenderSherbet/status/1545818113060573189?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1545818113060573189%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.deshabhimani.com%2Fnews%2Fworld%2Fbear-scared-by-seing-its-own-mirror-image-viral-video%2F1031538

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News