Champakulam Chundan: ആവേശത്തേരോട്ടത്തിനൊടുവില്‍ ചമ്പക്കുളം ചുണ്ടന്‍ ചാമ്പ്യന്മാര്‍

ആവേശത്തേരോട്ടത്തിനൊടുവില്‍ ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചമ്പക്കുളം ചുണ്ടന്‍(Champakulam Chundan) ചാമ്പ്യന്മാരായി. കേരള പൊലീസ് ടീമാണ്(Kerala police team) ചമ്പക്കുളം ചുണ്ടനായി തുഴഞ്ഞത്. രാജപ്രമുഖന്‍ ട്രോഫിയാണ് ചമ്പക്കുളത്തിന് ലഭിച്ചത്.
രാവിലെ 11.30 മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്.

അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്നും പാല്‍പ്പായസമടക്കുള്ള മൂലക്കാഴ്ചയുമായി ഉച്ചയ്ക്ക് ചമ്പക്കുളം മഠത്തില്‍ ക്ഷേത്രത്തില്‍ എത്തിയ അമ്പലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ സ്വീകരിച്ചു. പിന്നീട് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെജി രാജേശ്വരിയും ജലമേള കൊടിക്കുന്നില്‍ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു. മാസ് ഡ്രില്ലിന് ശേഷം മൂന്ന് ഹീറ്റ്‌സിലായി ചുണ്ടന്‍ വള്ളങ്ങളുടെ മത്സരം ആരംഭിക്കുകയായിരുന്നു.

മിഥുനത്തിലെ മൂലം നാളിലാണ് പമ്പയാറ്റില്‍ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി മുടങ്ങിയ ജലോത്സവം ഇക്കുറി ആവേശത്തോടെയാണ് നാടാകെ വരവേറ്റത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠക്കായി എത്തിച്ച വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്റെ ചരിത്ര സ്മരണയിലാണ് നാലു ശതാബ്ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News