‘ആടലോടകം ആടി നിക്കണ്’; താന്‍ കേസ് കൊടിലെ പുതിയ ഗാനം റിലീസ് ചെയ്തു

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലെ ആദ്യ പ്രണയഗാനം പുറത്തിറങ്ങി! ‘ആടലോടകം ആടി നിക്കണ്’ എന്നാരംഭിക്കുന്ന ഗാനം ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും ചേര്‍ന്നാണ് ആലപിക്കുന്നത്. ഈണം കൊണ്ടും ദൃഷ്യാവിഷ്‌ക്കാരം കൊണ്ടും മികച്ചുനില്‍ക്കുന്ന ഗാനം ഇതിനോടകം പ്രക്ഷകശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മേക്കോവറിലാണ് കുഞ്ചാക്കോ ബോബന്‍ പ്രത്യക്ഷപ്പെടുന്നത്. ആഗസ്റ്റ് 12 നാണ് ചിത്രം തിയറ്റര്‍ റിലീസ് ചെയ്യുന്നത്. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറില്‍ ”എന്നെ നായ കടിക്കാന്‍ കാരണം, കരാറ് മാറ്റാന്‍ നിങ്ങള്‍ ഇട്ട ഒപ്പാന്ന് ല്ലേ…’ എന്ന് വാദിച്ച് കോടതിയില്‍ നില്‍ക്കുന്ന രാജീവന്‍ എന്ന കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തെ കാണാം.

എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്‌ചേഴ്‌സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്. ബേസില്‍ ജോസഫ്, ഉണ്ണിമായ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ‘സൂപ്പര്‍ ഡീലക്‌സ്’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കര്‍ അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചാക്കോച്ചന്റെ കരിയറിലെ ബിഗ് ബ്ഡ്ജറ്റ് ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’

.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News