Pinarayi Vijayan: പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടത്: മുഖ്യമന്ത്രി

പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വികസനമാണ് വേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വ്യവസായ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കണമെന്നും കേരളത്തിന് അനുയോജ്യമായ സ്വകാര്യ നിക്ഷേപം ആവാമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖല സംരക്ഷിക്കുന്നതില്‍ നിന്ന് പിന്തിരിയില്ല. ചില ബഹുരാഷ്ട്ര കമ്പനികള്‍ നിക്ഷേപ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംരംഭക വര്‍ഷം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനം: മന്ത്രി പി രാജീവ്

പ്രതിപക്ഷ നേതാവിന്റെ സബ്മിഷന്‍ നോട്ടീസ് കൃത്യമായ ചട്ടലംഘനമെന്ന് മന്ത്രി പി രാജീവ്(P Rajeev). ഒരിക്കല്‍ ഉന്നയിച്ച വിഷയം വീണ്ടും ഉന്നയിക്കുന്നു. സഭാ നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ള പ്രസ്താവന പ്രതിപക്ഷ നേതാവ് നടത്തി. അത് ശരിയായ രീതിയല്ല. സ്പീക്കര്‍ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയ ശേഷവും പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് വേദകരമെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel