S Jaishankar: ശ്രീലങ്കന്‍ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരും: വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍

ശ്രീലങ്കന്‍ ജനതയ്ക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍(S Jaishankar). ശ്രീലങ്കയിലെ(Srilanka) സംഭവവികാസങ്ങള്‍ വിലയിരുത്തുകയാണെന്നും ശ്രീലങ്കയിലെ സാമ്പത്തിക വിഷയങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇന്ത്യ പരിഗണിക്കുന്നതെന്നും എസ് ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം നീട്ടി സുപ്രീംകോടതി; ജയിലില്‍നിന്ന് ഇറങ്ങാനാവില്ല

മുഹമ്മദ് സുബൈറിന്റെ(Mohammad zubair) ഇടക്കാല ജാമ്യം സുപ്രീംകോടതി(Supreme court) നീട്ടി. പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് വിശേഷിപ്പിച്ച് സുബൈര്‍ ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തലാണെന്ന് ആരോപിച്ചാണ് സീതാപൂര്‍ പൊലീസ് കേസെടുത്തത്. ഫാക്ട് ചെക്കിങ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ ഇടക്കാല ജാമ്യം സുപ്രിംകോടതി നീട്ടി നല്‍കി. അതേസമയം ഡല്‍ഹിയിലും ലഖിംപൂരിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ സുബൈറിന് ജയിലില്‍നിന്ന് ഇറങ്ങാനാവില്ല.

യു.പിയിലെ കോടതി സുബൈറിനെ ജൂലൈ 14വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. അതിനെ തുടര്‍ന്നാണ് സുബൈര്‍ സുപ്രിംകോടതിയെ സമീപിച്ചത്. ഹരജിയില്‍ വാദം കേട്ട ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരുടെ ബെഞ്ച് സുബൈറിന് അഞ്ച് ദിവസം ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് ഹരജി പരിഗണിച്ചപ്പോള്‍ യു.പി സര്‍ക്കാറിന് വേണ്ടി ഹാജരായ എസ്.വി രാജു എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ആവശ്യം അംഗീകരിച്ച കോടതി സര്‍ക്കാറിന് നാലാഴ്ച സമയം അനുവദിച്ചു. സെപ്റ്റംബര്‍ ഏഴിനാണ് ഇനി കേസ് പരിഗണിക്കുക.

പ്രകോപന പ്രസംഗങ്ങള്‍ നടത്തിയ ഹിന്ദുത്വ നേതാക്കളായ യതി നരസിംഹാനന്ദ് സരസ്വതി, ബജറംഗ് മുനി, ആനന്ദ് സ്വരൂപ് എന്നിവരെ വിദ്വേഷ പ്രചാരകരെന്ന് വിശേഷിപ്പിച്ച് സുബൈര്‍ ട്വീറ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തലാണെന്ന് ആരോപിച്ചാണ് സീതാപൂര്‍ പൊലീസ് കേസെടുത്തത്. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ഒരു കേസിന്റെ പേരില്‍ ജൂണ്‍ 27നാണ് ഡല്‍ഹി പൊലീസ് സുബൈറിനെ അറസ്റ്റ് ചെയ്തത്. ബിജെപി വക്താവ് നുപൂര്‍ ശര്‍മയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് മുഹമ്മദ് സുബൈറായിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന് ജാമ്യം നിഷേധിച്ച ഡല്‍ഹി മെട്രോ പൊളീറ്റന്‍ കോടതി ജൂലൈ രണ്ടുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

സുദര്‍ശന്‍ ടി.വി ജീവനക്കാരന്റെ പരാതിയില്‍ ലഖിംപൂര്‍ പൊലീസും സുബൈറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇസ്രായേല്‍-ഫലസ്തീന്‍ പ്രശ്നത്തില്‍ സുദര്‍ശന്‍ ടി.വിയുടെ റിപ്പോര്‍ട്ട് സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സുബൈര്‍ ട്വീറ്റ് ചെയ്തുവെന്നാണ് പരാതി. കേസില്‍ സുബൈറിനെ പൊലീസ് കസ്റ്റഡിയില്‍വിടാന്‍ വിസമ്മതിച്ച ലഖിംപൂര്‍ കോടതി അദ്ദേഹത്തെ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here