Elaveezhapoonchira; സുധി കോപ്പയുടെ ഐറ്റം ഡാന്‍സും സൗബിന്റെ ഏകാന്തതയും; ഇലവീഴാപൂഞ്ചിറ ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിറിനെ (Soubin Shahir) നായകനാക്കി ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ഇലവീഴാപൂഞ്ചിറ (Elaveezhapoonchira) യുടെ രണ്ടാം ടീസർ പുറത്തിറങ്ങി. സുധി കോപ്പയുടെ ‘ഐറ്റം ഡാൻസു’മായാണ് ടീസർ പുറത്തെത്തിയിരിക്കുന്നത്. നേരത്തെ ഇറങ്ങിയ ആദ്യ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു.

May be an image of 3 people, people standing, outdoors and text

പൊലീസ് സ്റ്റേഷനകത്ത് സുധി കോപ്പ ഡാന്‍സ് കളിക്കുമ്പോള്‍ സൗബിന്‍ മദ്യപിക്കുന്നത് കാണിച്ചാണ് ടീസര്‍ തുടങ്ങുന്നത്. ശേഷം സ്‌റ്റേഷനില്‍ നിന്നും ഇറങ്ങി ഏകാന്തമായ മലമുകളിലെ ഒരു പാറയുടെ മുകളില്‍ കയറി നിന്ന് വിദൂരതയിലേക്ക് നോക്കുകയാണ് സൗബിന്‍.

ഇലവീഴാപൂഞ്ചിറ എന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷന്റേയും അതിലെ പൊലീസുകാരുടെയും കഥയാണ് ചിത്രം പറയുന്നത്. ജൂഡ് ആന്തണി ജോസഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

‘ഇലവീഴാ പൂഞ്ചിറ’ ജൂലൈ 15ന് പ്രേക്ഷകർക്ക് മുന്നിലെത്തും. പൊലീസ് ഉദ്യോഗസ്ഥനായാണ് സൗബിൻ സിനിമയിൽ എത്തുന്നത്. ത്രില്ലര്‍ സ്വഭാവമുള്ള പൊലീസ് കഥയാണ് ചിത്രം പറയുന്നത്. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്‍റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ. സുധി കോപ്പ, ജൂഡ്‌ ആന്റണി ജോസഫ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ സംവിധാന അരങ്ങേറ്റമാണ് ഇലവീഴാപൂഞ്ചിറ.

സമുദ്രനിരപ്പില്‍ നിന്നും മൂവായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഒറ്റപ്പെട്ട പ്രദേശമായ ഇലവീഴാപൂഞ്ചിറ എന്ന വിനോദസഞ്ചാര മേഖലയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. കാഴ്ചകള്‍ക്കൊപ്പം തന്നെ ശബ്ദത്തിനും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ഇലവീഴാപൂഞ്ചിറ. പൊലീസ് സ്റ്റോറിയാണ് ചിത്രം. മലയാളത്തിൽ ആദ്യമായി ഡോള്‍ബി വിഷന്‍ 4 കെ എച്ച്ഡിആറില്‍ (DOLBY VISION 4 K HDR) പുറത്തിറങ്ങുന്ന ചിത്രം എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’യ്ക്ക്‌ ഉണ്ട്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here