ഒറ്റപ്പാലത്ത് റെയില്‍പാതയില്‍ ക്രെയിന്‍ കുടുങ്ങിയ സംഭവം; ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

മാന്നന്നൂരില്‍ റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മാണത്തിന് വന്ന ക്രെയിന്‍ കുടുങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട തടസം നീക്കി. ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ചൊവ്വാഴ്ച രാവിലെ മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് ക്രെയിന്‍ എത്തിച്ചിരുന്നത്. ഉച്ചയോടെയാണ് ക്രെയിന്‍ കുടുങ്ങിയത്.

നേരത്തെ സുരക്ഷാകാരണങ്ങള്‍ പരിഗണിച്ച് മാന്നന്നൂരില്‍ സിംഗിള്‍ ലൈന്‍ ട്രാഫിക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ പാലക്കാട്, ഒറ്റപ്പാലം, ഷൊര്‍ണൂര്‍ ഭാഗത്തുകൂടി ട്രെയിനുകള്‍ വൈകി ഓടുകയും ചെയ്തിരുന്നു. ഇത് ആറോളം ട്രെയിനുകളുടെ സമയക്രമത്തെയാണ് ബാധിച്ചത്. ക്രെയിന്‍ കുടുങ്ങിയതിന് പിന്നാലെ എറണാകുളത്തുനിന്ന് ടെക്‌നീഷ്യന്‍ എത്തുകയും നീക്കം ചെയ്യുകയുമായിരുന്നു. തുടര്‍ന്നാണ് ഗതാഗതം പുനസ്ഥാപിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News