‘എക്സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്തോട്ടെ, ആദ്യമായിട്ടാണ് കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക ഇത് ചോദിക്കുന്നത്’; സംയുക്തയുടെ ഫിറ്റ്‌നസിനെക്കുറിച്ച് പൃഥ്വിരാജ്

പൃഥ്വിരാജ്- ഷാജി കൈലാസ് കൂട്ടുകെട്ടിലെത്തിയ കടുവ ബോക്‌സ് ഓഫീസ് വേട്ട തുടരുകയാണ്. മാസ്സ് ആക്ഷന്‍ എന്റര്‍ടൈനറായി ഒരുക്കിയ ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.25 കോടിയോളമാണ് ആദ്യ നാല് ദിവസം കൊണ്ട് കടുവ നേടിയെടുത്തത്. ഇതോടെ പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ. നേരത്തെ നല്‍കിയ അഭിമുഖങ്ങളില്‍ കടുവ പൃഥ്വിരാജിന്റെ ഏറ്റവും വലിയ വിജയ ചിത്രമാവുമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.

തീവണ്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ ഏറ്റെടുത്ത സംയുക്തയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്ന് തന്നെയാണ് കടുവയിലേത്. കടുവ ഷൂട്ടിങ് സമയത്തെ ചില രസകരമായ കാര്യങ്ങള്‍ പങ്കുവെക്കുകയാണ് സംയുക്തയും പൃഥ്വിയും.കൈരളിടിവിയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും സിനിമയ്ക്കിടെയുള്ള വര്‍ക്ക് ഔട്ടിനെ കുറിച്ചുള്ള കാര്യങ്ങൾ താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

ഞാന്‍ എവിടെ ട്രാവല്‍ ചെയ്താലും ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ തൊട്ടടുത്ത് ജിം ഉണ്ടെന്ന് ഉറപ്പുവരുത്തും. അങ്ങനെ ഇല്ലാത്ത ഹോട്ടലാണെങ്കില്‍ എന്റെ റൂമിന് അടുത്തായി ഒരു ജിം സെറ്റ് അപ്പ് ചെയ്യും. ആദ്യമായിട്ടാണ് എന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന ഒരു നായിക എക്‌സ്‌ക്യൂസ് മീ പൃഥ്വിയുടെ ജിം ഞാനൊന്ന് യൂസ് ചെയ്‌തോട്ടെ എന്ന് ചോദിച്ചത് (ചിരി), പൃഥ്വിരാജ് പറഞ്ഞു.

ഫിറ്റ്‌നെസ് കാര്യമായി ശ്രദ്ധിക്കുന്ന സംയുക്ത എല്ലാ ദിവസവും ജിമ്മില്‍ പോകുന്ന ആളാണോ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.

ഫിറ്റ്‌നെസ് ഭയങ്കരമായി ഇഷ്ടപ്പെടുന്ന ആളാണ് താനെന്നായിരുന്നു ഇതിനോടുള്ള സംയുക്തയുടെ മറുപടി. ‘ എനിക്ക് ഫിറ്റ്‌നെസ് ഭയങ്കര ഇഷ്ടമാണ്. പാഡ്‌ലിങ്, കയാക്കിങ് പോലുള്ള ആക്ടിവിറ്റീസൊക്കെ എനിക്ക് ഇഷ്ടമാണ്. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഈ ഫിസിക് ഞാന്‍ ഇങ്ങനെ ആക്കി എടുത്തത്. വര്‍ക്ക് ഔട്ടിനെ കുറിച്ച് പറഞ്ഞാല്‍ ഭക്ഷണം കഴിക്കാന്‍ തോന്നിയാല്‍ നന്നായി കഴിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഒന്നോ രണ്ടോ കിലോ കുറയ്ക്കണമെന്ന് തോന്നിയാല്‍ അതില്‍ മാത്രമേ ഞാന്‍ ഫോക്കസ് ചെയ്യുള്ളൂ. എക്‌സ്ട്രീം ഫിറ്റ്‌നെസ് എന്നത് എന്റെ ലക്ഷ്യമൊന്നുമല്ല.പിന്നെ ഞാന്‍ വര്‍ക്ക് ചെയ്യുന്ന സിനിമയുടെ ഡയരക്ടര്‍മാരൊന്നും ഒരു എക്‌സ്ട്രീം തിന്‍ ആയിട്ടുള്ള ഫിസിക് അപ്രീഷ്യേറ്റ് ചെയ്യുന്നവരുമായിരുന്നില്ല,’ സംയുക്ത പറഞ്ഞു.

എന്നാൽ താൻ സൈനിക്ക് സ്കൂളിൽ പഠിച്ചതിനാൽ അന്ന് മുതലേ ഫിറ്റ്നസ് കാര്യത്തിൽ ശ്രദ്ധിച്ചിരുന്നു… സൈനിക് സ്‌കൂളിലെ ചിട്ടകള്‍ തന്നെ ഇപ്പോഴും സഹായിക്കാറുണ്ടെന്ന് പൃഥ്വി പറയുന്നു. സ്‌കൂള്‍ ദിവസങ്ങളിലെ ചിട്ടകളും ശീലങ്ങളും പലപ്പോഴും തന്റെ ആരോഗ്യകാര്യത്തിലും സഹായിച്ചിട്ടുണ്ട്.

പിന്നീട് കോളേജ് പഠനകാലത്ത് അതെല്ലാം വിട്ടുപിടിച്ചെന്നും പിന്നീട് സിനിമയിൽ വന്നതിൽ പിന്നെയാണ് ശരീരത്തെ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതെന്നും പൃഥ്വിരാജ് പറയുന്നു. 2006 ൽ പുറത്തിറങ്ങിയ ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്‌മേറ്റ്സ് മുതലാണ് താൻ ഫിറ്റ്നസിൽ ശ്രദ്ധിച്ചുതുടങ്ങിയതെന്നും ജിമ്മിൽ പോയി തുടങ്ങിയതെന്നും താരം പറയുന്നു. വെളുപ്പിനെ നാല് മണിക്ക് നിർമാല്യം തൊഴാൻ ജിമ്മിൽ പോകുന്നുവെന്ന് പറഞ്ഞ് ആ സമയത്ത് ജയസൂര്യയും നരേനുമെല്ലാം കളിയാക്കിയിരുന്നു..പിന്നീട് ഒരു ഒന്നരവർഷം കഴിഞ്ഞപ്പോൾ ഇവരെല്ലാം തന്നോട് അഡ്വൈസ് ചോദിച്ചുതുടങ്ങിയെന്നും താരം കൈരളിടിവിയോട് പറഞ്ഞു.

Prithviraj Sukumaran's 'Christmas motivation' looks like this... | Health -  Hindustan Times

അന്ന് മുതൽ ഇന്നുവരെ തന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തിൽ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അതിപ്പോൾ തന്റെ ജീവിതത്തിന്റെതന്നെ ഭാഗമായിയെന്നും ഇപ്പോൾ രാവിലെ എണീറ്റാൽ ആദ്യമേ ഒരു കപ്പ് ബ്ലാക്ക് കോഫി കുടിച്ച് തന്റെ ട്രെയിനിങ് തുടങ്ങുമെന്നും പൃഥ്വിരാജ് പറഞ്ഞു.

Prithviraj Sukumaran Instagram - Packing in 10 kilos of muscle volume makes  you feel like a “Kaduva” 🐅 ….. till you realise an “Aadu” 🐐 will soon  follow! #KADUVA #AADUJEEVITHAM #KURUVACHAN #NAJEEB - Gethu Cinema

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here