Peter leslie : സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലിക്ക് പ്രണാമം

സംഗീതജ്ഞന്‍ പീറ്റര്‍ ലെസ്ലി (81) അന്തരിച്ചു. ആയിരക്കണക്കിന് വിദ്യാര്‍ഥികളെ വയലിനും ഗിത്താറും ഓര്‍ഗനുമെല്ലാം അഭ്യസിപ്പിച്ച ഗുരുവാണ് പീറ്റര്‍ ലെസ്ലി. കീബോര്‍ഡിസ്റ്റ് സീഫന്‍ ദേവസ്സി, ഗ്രാമി പുരസ്‌കാര ജേതാവ് മനോജ് ജോര്‍ജ്ജ് എന്നിവര്‍ അദ്ദേഹത്തിന്റെ പ്രശസ്തരായ ശിഷ്യരാണ്. കേരള സംഗീതനാടക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ബാലന്‍ കെ നായരും കുതിരവട്ടം പപ്പുവും കുഞ്ഞാണ്ടിയും വേഷമിട്ട ദേശപോഷിണി നാടകങ്ങളുടെ അണിയറ പ്രവർത്തകനായി പീറ്റര്‍ ലെസ്ലി ഉണ്ടായിരുന്നു. ഗായകന്‍ ഉണ്ണി മേനോനൊപ്പം വിദേശരാജ്യങ്ങളില്‍ ഗാനമേളകളില്‍ പങ്കെടുത്തിരുന്നു.

ഡോളിയാണ് ഭാര്യ, ലാനി, ലീന ലിന്‍സി എന്നിവരാണ് മക്കള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News